മുളങ്കുന്നത്തുകാവ്: മനുഷ്യാവകാശ കമീഷൻ അംഗം വി.കെ. ബീനാകുമാരി ഗവ. മെഡിക്കൽ കോളജ് ആശുപത്രി സ്വീവേജ് പ്ലാന്റ് സന്ദർശിച്ചു. കോടികൾ മുടക്കി നിർമിച്ച മലിനജല സംസ്കരണ പ്ലാന്റിന്റെ പ്രവർത്തനം തകരാറിലായത് സംബന്ധിച്ച പരാതിയെ തുടർന്നായിരുന്നു സന്ദർശനം. ആശുപത്രിയിലെ മലിനജലം പുറത്തേക്ക് ഒഴുകി പൊതുജനങ്ങൾക്ക് ഉപദ്രവമാവുകയാണെന്ന് ചൂണ്ടിക്കാട്ടിയും പ്ലാന്റിന്റെ അപാകത അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടും കെ.പി.സി.സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത് നൽകിയ പരാതിയെ തുടർന്നായിരുന്നു സന്ദർശനം.
പ്രശ്നങ്ങൾക്ക് അടിയന്തരമായി പരിഹാരം കാണണമെന്ന് പ്രിൻസിപ്പൽ ഡോ. എൻ. അശോകൻ, സൂപ്രണ്ട് ഇൻ-ചാർജ് രാധിക എന്നിവരോട് കമീഷൻ അംഗം ആവശ്യപ്പെട്ടു. മുകൾവശം അടക്കാത്ത സാഹചര്യത്തിൽ ബന്ധപ്പെട്ടവരുമായി ആലോചിച്ച് എത്രയും വേഗം വല കെട്ടണം. പ്ലാന്റിന്റെ അറ്റകുറ്റപ്പണികൾക്ക് അടിയന്തര പ്രാധാന്യം നൽകണമെന്നും നിർദേശം നൽകി.
നിർമാണത്തിലെ അപാകതയും അഴിമതിയും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കെ.പി.സി.സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത് വീണ്ടും പരാതി നൽകി. മെഡിക്കൽ കോളജുമായി ബന്ധപ്പെട്ട വിവിധ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ബ്ലോക്ക് പഞ്ചായത്ത് അംഗം പി.വി. ബിജു, പഞ്ചായത്ത് അംഗം സുരേഷ് അവണൂർ എന്നിവരും പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.