ഗുരുവായൂര്‍: കെ.എസ്.ആര്.ടി.സി ബസും തീര്‍ഥാടക സംഘത്തിന്റെ ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് 17 പേര്‍ക്ക് പരിക്ക്. ഗുരുവായൂര്‍ മാവിന്‍ചുവടില്‍ വ്യാഴാഴ്ച രാവിലെ 9.15നാണ് അപകടം. ആരുടെയും നില ഗുരുതരമല്ല. ആലപ്പുഴയില്‍ നിന്നുള്ള തീര്‍ഥാടക സംഘമാണ് ബസില്‍ ഉണ്ടായിരുന്നത്. ഇവര്‍ ഗുരുവായൂര്‍ ദര്‍ശനത്തിന് ശേഷം പഴനിയിലേക്ക് പോവുകയായിരുന്നു.
ചോറ്റാനിക്കരയില്‍ നിന്ന് വരുന്നതാണ് കെ.എസ്.ആര്.ടി.സി ബസ്. ടൂറിസ്റ്റ് ബസില്‍ ഉണ്ടായിരുന്ന ശിശിര (35), ശ്യാം (36), ലാലന് (49), രതീഷ് (45), മിഥുന് (21), സുനിത (41), സുജാത (41), ആര്‍ദ്ര (ഒമ്പത്), ശ്രീഹരി (18), നാജിമോന് (അഞ്ച്) എന്നിവരെ ആക്ട്സ് പ്രവര്‍ത്തകര്‍ ചാവക്കാട്ടെ ആശുപത്രിയിലെത്തിച്ചു. കെ.എസ്.ആര്.ടി.സി ഡ്രൈവര്‍ പിറവം വാണിനിരപ്പില് അഭിലാഷ്, കണ്ടക്ടര്‍ പിറവം കോട്ടപ്പുരയിടത്തില് അനു, ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ ആലപ്പുഴ സ്വദേശി ജിതിന്, വിദ്യ, വിവി, നാസില, ശ്രീഹരി എന്നിവര്‍ മറ്റ് ആശുപത്രികളില്‍ ചികിത്സ തേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.