ചാവക്കാട്: ബി.ജെ.പിയിൽനിന്ന് പ്രതീക്ഷിച്ച വോട്ട് ലഭിച്ചില്ലെന്ന് എൻ.ഡി.എ പിന്തുണച്ച ഡി.എസ്.ജെ.പി (െഡമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി) സ്ഥാനാർഥി ദിലീപ് നായർ. 2016ലെ തെരഞ്ഞെടുപ്പിൽ എൻ.ഡി.എ സ്ഥാനാർഥി അഡ്വ. നിവേദിതക്ക് 25,490 വോട്ട് ലഭിച്ചപ്പോൾ 2021ൽ തനിക്ക് ലഭിച്ചത് 6294 വോട്ടാണ്.
ഡി.എസ്.ജെ.പി അനുഭാവികളുടെ വോട്ട് ലഭിച്ചെങ്കിലും ബി.ജെ.പിയുടെ ഭാഗത്തുനിന്ന് പ്രതീക്ഷിച്ച വോട്ട് ലഭിച്ചിട്ടില്ലെന്നാണ് വിലയിരുത്തുന്നതെന്ന് അദ്ദേഹം അറിയിച്ചു. പരസ്പര വിശ്വാസവും ഐക്യവുമുള്ള ഒരു മുന്നണി കെട്ടിപ്പടുക്കുന്നതിൽ ബി.ജെ.പിക്കുണ്ടായ പരാജയമാണ് തെരഞ്ഞെടുപ്പിൽ ഇത്ര വലിയൊരു തിരിച്ചടിയുണ്ടാകാൻ കാരണമായതെന്നാണ് ഡി.എസ്.ജെ.പിയുടെ അഭിപ്രായം.
കെട്ടുറപ്പും പരസ്പര ബഹുമാനവും വ്യക്തമായ രാഷ്ട്രീയ വീക്ഷണവുമുള്ള പാർട്ടികൾ ഉൾക്കൊള്ളുന്ന ഒരു മുന്നണി സംവിധാനത്തിലൂടെ മാത്രേമ ഭരണത്തിലെത്താൻ കഴിയൂ എന്ന യാഥാർഥ്യം സംസ്ഥാന ബി.ജെ.പി നേതൃത്വം തിരിച്ചറിയണമെന്നും ദിലീപ് നായർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.