ഗുരുവായൂര്‍: നഗരത്തിന്‍റെ മുഖച്ഛായ മാറ്റുന്ന 35 കോടിയോളം രൂപയുടെ വികസന പദ്ധതികള്‍ വരുന്നു. ബസ് ടെര്‍മിനല്‍, സ്ട്രീറ്റ് ഷോപ്പിങ് കോംപ്ലക്‌സ്, ഷീ ലോഡ്ജ്, ചാവക്കാട് സ്‌കൂള്‍ ഗ്രൗണ്ടില്‍ ആധുനിക സ്റ്റേഡിയം എന്നിവയാണ് നിര്‍മിക്കുന്നത്.
നാല് പദ്ധതികളുടെയും കരാര്‍ ഊരാളുങ്കല്‍ ലേബര്‍ കോഓപറേറ്റിവ് സൊസൈറ്റിക്ക് നല്‍കാന്‍ കൗണ്‍സില്‍ തീരുമാനിച്ചു. രണ്ടുതവണ പദ്ധതിക്ക് ടെന്‍ഡര്‍ ക്ഷണിച്ചപ്പോഴും ഊരാളുങ്കല്‍ മാത്രമാണ് ടെന്‍ഡര്‍ നൽകിയത്. തുടര്‍ന്ന് സംസ്ഥാന സര്‍ക്കാറില്‍നിന്നുള്ള നിര്‍ദേശപ്രകാരമാണ് കൗണ്‍സില്‍ ചേര്‍ന്ന് തീരുമാനമെടുത്തത്.
നിലവിലുള്ള ബസ് സ്റ്റാന്‍ഡ് പൊളിച്ച് ആധുനികരീതിയിലുള്ള ബസ് ടെര്‍മിനല്‍ നിര്‍മിക്കാൻ 18.50 കോടിയുടെ പദ്ധതിയാണ് തയാറാക്കിയിട്ടുള്ളത്. സ്റ്റാന്‍ഡിനോട് ചേര്‍ന്ന സ്ട്രീറ്റ് ഷോപ്പിങ് കോംപ്ലക്‌സിന് 8.08 കോടി രൂപയാണ് ചെലവഴിക്കുക.
3.54 കോടിയുടേതാണ് ഷീ ലോഡ്ജ് പദ്ധതി. ദേശീയ നഗര ഉപജീവന മിഷന്റേതാണ് ഈ പദ്ധതി. അമൃത് പദ്ധതിയിലാണ് ചാവക്കാട് സ്‌കൂള്‍ ഗ്രൗണ്ടില്‍ 2.50 കോടി ചെലവിട്ട് ആധുനിക സ്റ്റേഡിയം നിര്‍മിക്കുക. കഴിഞ്ഞ നഗരസഭ കൗണ്‍സിലിന്റെ കാലത്ത് ആവിഷ്‌കരിച്ച പദ്ധതികളായിരുന്നെങ്കിലും സാങ്കേതിക തടസ്സങ്ങളെ തുടര്‍ന്ന് നീളുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.