ചെ​മ്പൈ സം​ഗീ​ത​മ​ണ്ഡ​പ​ത്തി​ൽ ന​ട​ന്ന പ​ഞ്ച​ര​ത്ന കീ​ര്‍ത്ത​നാ​ലാ​പ​നം

സംഗീത തേന്മഴയായി പഞ്ചരത്ന കീര്‍ത്തനാലാപനം

ഗുരുവായൂര്‍: ചെമ്പൈ സംഗീതമണ്ഡപത്തെ ആനന്ദനിര്‍വൃതിയിലാഴ്ത്തി പഞ്ചരത്ന കീര്‍ത്തനാലാപനം പെയ്തിറങ്ങി. നൂറോളം കലാകാരന്മാരാണ് ഏകതാളത്തില്‍ ഭക്തിയിലലിഞ്ഞു പാടിയത്. ത്യാഗരാജ സ്വാമികളുടെ അഞ്ച് കൃതികളാണ് പഞ്ചരത്ന കീർത്തനത്തിൽ ആലപിക്കുക.

ടി.വി. ഗോപാലകൃഷ്ണന്‍, ചേര്‍ത്തല ഡോ. രംഗനാഥ ശർമ, താമരക്കാട് ഗോവിന്ദന്‍ നമ്പൂതിരി, ഡോ. വി.ആര്‍. ദിലീപ് കുമാര്‍, ഡോ. ഗുരുവായൂര്‍ മണികണ്ഠന്‍, വെച്ചൂര്‍ ശങ്കര്‍, ആയാം കുടിമണി, ചങ്ങനാശ്ശേരി മാധവന്‍ നമ്പൂതിരി തെങ്കര മഹാരാജ്, പി.കെ. ശേഷാദ്രി ഈശ്വര്‍, കൊല്ലം ബാലമുരളി, ബി. അരുന്ധതി, വിജയലക്ഷ്മി സുബ്രമണ്യന്‍, മാതംഗി സത്യമൂര്‍ത്തി, ഡോ. ഭാവന രാധാകൃഷ്ണന്‍ എന്നിവര്‍ ആലാപനത്തിന് നേതൃത്വം നല്‍കി.

തിരുവിഴ ശിവാനന്ദന്‍, ഈശ്വര വർമ, ആറ്റുകാല്‍ ബാലസുബ്രഹ്‌മണ്യം, വയല രാജേന്ദ്രന്‍, തിരുവിഴ ഉല്ലാസ്, തിരുവിഴ വിജു ആനന്ദ് (വയലിന്‍) ഡോ. പി. പത്മേഷ് (പുല്ലാങ്കുഴല്‍), പ്രഫ. വൈക്കം പി.എസ്. വേണുഗോപാല്‍, എന്‍. ഹരി, കുഴല്‍മന്ദം രാമകൃഷ്ണന്‍, കെ. ജയകൃഷ്ണന്‍ (മൃദംഗം) നന്ദകുമാര്‍, ജ്യോതിദാസ് (എടക്ക) എന്നിവര്‍ പക്കമേളമൊരുക്കി. എന്‍.കെ. അക്ബര്‍ എം.എല്‍.എ, നഗരസഭാധ്യക്ഷന്‍ എം. കൃഷ്ണദാസ്, ദേവസ്വം ചെയര്‍മാന്‍ ഡോ. വി.കെ. വിജയന്‍ എന്നിവര്‍ പഞ്ചരത്ന കീര്‍ത്തലാപനം ആസ്വദിക്കാന്‍ സദസ്സിലുണ്ടായിരുന്നു. സംഗീതോത്സവം ശനിയാഴ്ച രാത്രി സമാപിക്കും.

Tags:    
News Summary - Chembai Music Festival

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.