ഗുരുവായൂർ ക്ഷേത്രം തന്ത്രി ചേന്നാസ് നാരായണൻ നമ്പൂതിരി നിര്യാതനായി

ഗു​രു​വാ​യൂ​ർ: ക്ഷേ​ത്രം ത​ന്ത്രി​യും ദേ​വ​സ്വം ഭ​ര​ണ​സ​മി​തി അം​ഗ​വു​മാ​യ ചേ​ന്നാ​സ് നാ​രാ​യ​ണ​ൻ ന​മ്പൂ​തി​രി​പ്പാ​ട് (71) നി​ര്യാ​ത​നാ​യി. തി​ങ്ക​ളാ​ഴ്ച രാ​ത്രി 12 ഓ​ടെ തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. കോ​വി​ഡ് ബാ​ധി​ത​നാ​യി തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

ആ​റ് ദി​വ​സ​മാ​യി വെൻറി​ലേ​റ്റ​റി​ലാ​യി​രു​ന്നു. മ​ര​ണ​സ​മ​യ​ത്ത് കോ​വി​ഡ് നെ​ഗ​റ്റി​വാ​യി​രു​ന്നു. ക​ഴി​ഞ്ഞ മാ​സം 30ന് ​ന​ട​ന്ന മേ​ൽ​ശാ​ന്തി മാ​റ്റ​ത്തി​നാ​ണ് അ​ദ്ദേ​ഹം അ​വ​സാ​ന​മാ​യി ക്ഷേ​ത്ര​ത്തി​ൽ എ​ത്തി​യ​ത്. ദീ​ർ​ഘ​കാ​ലം ക്ഷേ​ത്രം ത​ന്ത്രി​യാ​യി​രു​ന്ന ചേ​ന്നാ​സ് പ​ര​മേ​ശ്വ​ര​ൻ ന​മ്പൂ​തി​രി​യു​ടെ​യും ശ്രീ​ദേ​വി അ​ന്ത​ർ​ജ​ന​ത്തി​െൻറ​യും മ​ക​നാ​ണ്. നെ​ടു​ങ്ങാ​ടി ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്നു.

ചേ​ന്നാ​സ് വാ​സു​ദേ​വ​ൻ ന​മ്പൂ​തി​രി​പ്പാ​ടി​െൻറ നി​ര്യാ​ണ​ത്തെ​ത്തു​ട​ർ​ന്നാ​ണ് ചേ​ന്നാ​സ് മ​ന​യി​ലെ മു​തി​ർ​ന്ന അം​ഗ​മാ​യ നാ​രാ​യ​ണ​ൻ ന​മ്പൂ​തി​രി​പ്പാ​ട് മു​ഖ്യ​ത​ന്ത്രി​യാ​യി സ്ഥാ​ന​മേ​റ്റ​ത്. 2014 ജ​നു​വ​രി 25ന് ​ദേ​വ​സ്വം ഭ​ര​ണ സ​മി​തി അം​ഗ​മാ​യി ചു​മ​ത​ല​യേ​റ്റു. ദേ​വ​സ്വം ഭ​ര​ണ​സ​മി​തി​യി​ലെ പാ​ര​മ്പ​ര്യ അം​ഗം കൂ​ടി​യാ​ണ്. ഭാ​ര്യ: ചെ​ങ്ങ​ന്നൂ​ർ മി​ത്ര​മ​ഠം ഇ​ല്ല​ത്ത് സു​ചി​ത്ര അ​ന്ത​ർ​ജ​നം.ക്ഷേ​ത്ര​ത്തി​ൽ താ​ന്ത്രി​ക ച​ട​ങ്ങു​ക​ൾ നി​ർ​വ​ഹി​ക്കു​ന്ന ശ്രീ​കാ​ന്ത് ന​മ്പൂ​തി​രി​പ്പാ​ട് ഏ​ക​മ​ക​നാ​ണ്. മ​രു​മ​ക​ൾ: പി​റ​വം മ്യാ​ൽ​പ്പി​ള്ളി ഇ​ല്ല​ത്ത് അ​ഖി​ല.


ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കുന്നതിൽ നിഷ്കർഷ പുലർത്തിയ തന്ത്രി

ഗു​രു​വാ​യൂ​ർ: ക്ഷേ​ത്ര​ത്തി​ലെ ആ​ചാ​രാ​നു​ഷ്ഠാ​ന​ങ്ങ​ൾ മാ​റ്റ​ങ്ങ​ളി​ല്ലാ​തെ പി​ന്തു​ട​രു​ന്ന​തി​ൽ നി​ർ​ബ​ന്ധം സൂ​ക്ഷി​ച്ച​യാ​ളാ​യി​രു​ന്നു അ​ന്ത​രി​ച്ച ഗു​രു​വാ​യൂ​ർ ക്ഷേ​ത്രം ത​ന്ത്രി ചേ​ന്നാ​സ് നാ​രാ​യ​ണ​ൻ ന​മ്പൂ​തി​രി​പ്പാ​ട്. പ​ല​പ്പോ​ഴും ദേ​വ​സ്വം ഭ​ര​ണ​സ​മി​തി തീ​രു​മാ​ന​ങ്ങ​ളി​ലെ അ​നി​ഷ്​​ടം അ​ദ്ദേ​ഹം ക​ത്തി​ലൂ​ടെ അ​റി​യി​ക്കു​ക​യും ചെ​യ്തു. ത​ന്ത്രി​യു​ടെ നി​ല​പാ​ടി​ന​നു​സ​രി​ച്ച് പ​ല​ത​വ​ണ ദേ​വ​സ്വ​ത്തി​ന് തീ​രു​മാ​ന​ങ്ങ​ൾ മാ​റ്റേ​ണ്ട​താ​യും വ​ന്നു.

ക്ഷേ​ത്ര​ത്തി​ന് പു​റ​ത്ത് ന​ട​ക്കു​ന്ന പ്ര​സാ​ദ ഊ​ട്ട് എ​ല്ലാ മ​ത​വി​ഭാ​ഗ​ങ്ങ​ളി​ലും ഉ​ള്ള​വ​ർ​ക്ക് ന​ൽ​കാ​ൻ ഭ​ര​ണ​സ​മി​തി എ​ടു​ത്ത തീ​രു​മാ​നം പി​ന്നീ​ട് തി​രു​ത്തേ​ണ്ടി വ​ന്നു. പ്ര​സാ​ദ ഊ​ട്ട് ഹാ​ളി​ലും ക്ഷേ​ത്രാ​ചാ​ര​ങ്ങ​ൾ പി​ന്തു​ട​ര​ണ​മെ​ന്ന ത​ന്ത്രി​യു​ടെ നി​ർ​ദേ​ശ​ത്തി​ന് ഭ​ര​ണ​സ​മി​തി വ​ഴ​ങ്ങു​ക​യാ​യി​രു​ന്നു. ദേ​വ​സ്വം ഭ​ര​ണ​സ​മി​തി ആ​രം​ഭി​ക്കാ​ൻ തീ​രു​മാ​നി​ച്ച പ​റ ചൊ​രി​യ​ൽ വ​ഴി​പാ​ടും ത​ന്ത്രി​യു​ടെ എ​തി​ർ​പ്പി​നെ തു​ട​ർ​ന്ന് പി​ൻ​വ​ലി​ച്ചു. ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ലെ രീ​തി​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ന്ന​ത​ല്ല പ​റ ചൊ​രി​യ​ൽ വ​ഴി​പാ​ടെ​ന്നാ​യി​രു​ന്നു ത​ന്ത്രി​യു​ടെ നി​ല​പാ​ട്. ക്ഷേ​ത്ര​ത്തി​ലെ ക​ല​ശ​ച​ട​ങ്ങു​ക​ൾ​ക്കി​ടെ ചെ​യ​ർ​മാ​നോ​ട് മാ​റി​നി​ൽ​ക്കെ​ന്ന് പ​റ​ഞ്ഞ സം​ഭ​വ​ത്തി​ലും ഭ​ര​ണ​സ​മി​തി​ക്ക് ത​ന്ത്രി​യു​ടെ നി​ല​പാ​ടു​ക​ൾ അം​ഗീ​ക​രി​ക്കേ​ണ്ടി വ​ന്നു.

ത​ന്ത്രി​യു​ടെ വീ​ട്ടി​ലെ​ത്തി ചെ​യ​ർ​മാ​ൻ കാ​ര്യ​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചാ​ണ് പ്ര​ശ്നം അ​വ​സാ​നി​പ്പി​ച്ച​ത്. അ​യ്യ​പ്പ​െൻറ ഭ​ണ്ഡാ​രം പു​റ​ത്തേ​ക്ക് വെ​ക്കാ​നു​ള്ള ഭ​ര​ണ​സ​മി​തി​യു​ടെ തീ​രു​മാ​ന​വും ത​ന്ത്രി​യു​ടെ നി​ല​പാ​ടി​ന് മു​ന്നി​ൽ പി​ൻ​വ​ലി​ച്ചു. മ​ന്ത്രി​യാ​യി​രു​ന്ന ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​നും ക്ഷേ​ത്ര​കാ​ര്യ​ങ്ങ​ളി​ൽ ത​ന്ത്രി​യു​ടെ നി​ല​പാ​ട് അം​ഗീ​ക​രി​ക്കാ​നും മ​റ്റ് വി​വാ​ദ​ങ്ങ​ൾ വേ​ണ്ടെ​ന്നു​മു​ള്ള നി​ല​പാ​ടാ​ണ് സ്വീ​ക​രി​ച്ച​ത്. കോ​വി​ഡി​െൻറ പ്ര​തി​സ​ന്ധി ഘ​ട്ട​ത്തി​ലും ക്ഷേ​ത്ര​ച​ട​ങ്ങു​ക​ൾ വി​ഘ്നം കൂ​ടാ​തെ ന​ട​ക്കു​ന്നു​വെ​ന്ന് ഉ​റ​പ്പാ​ക്കു​ന്ന​തി​ലും നാ​രാ​യ​ണ​ൻ ന​മ്പൂ​തി​രി​പ്പാ​ട് ശ്ര​ദ്ധ പു​ല​ർ​ത്തി. ദേ​വ​സ്വം ഭ​ര​ണ​സ​മി​തി​യി​ലെ സ്ഥി​രാം​ഗ​മാ​യി​രു​ന്നെ​ങ്കി​ലും ക്ഷേ​ത്ര ച​ട​ങ്ങു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ച​ർ​ച്ച​ക​ളു​ള്ള യോ​ഗ​ങ്ങ​ളി​ൽ മാ​ത്ര​മേ അ​ദ്ദേ​ഹം പ​ങ്കെ​ടു​ത്തി​രു​ന്നു​ള്ളൂ.

Tags:    
News Summary - chennas narayanan namboothiri obit news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.