ഗുരുവായൂര്‍: നഗരസഭ ചൂല്‍പ്പുറം ബയോ പാര്‍ക്കില്‍ നിര്‍മിച്ച അജൈവ മാലിന്യം തരം തിരിക്കാനുള്ള കേന്ദ്രം (എം.സി.എഫ്), കുട്ടികളുടെ പാര്‍ക്ക്, വഴിയോര വിശ്രമ കേന്ദ്രം എന്നിവ ശനിയാഴ്ച വൈകീട്ട് അഞ്ചിന് മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യുമെന്ന് ചെയര്മാന് എം. കൃഷ്ണദാസ് വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.
42 ലക്ഷം രൂപ ചെലവഴിച്ചാണ് അജൈവ മാലിന്യം തരം തിരിക്കാനുള്ള കേന്ദ്രം നിര്‍മിച്ചിട്ടുള്ളത്. 43 ലക്ഷം രൂപയാണ് കുട്ടികളുടെ പാര്‍ക്കിനായി വിനിയോഗിച്ചത്. ഗുരുവായൂര്‍ സത്യഗ്രഹത്തിലെ പ്രധാനിയായിരുന്ന എ.സി. രാമന്റെ പേരാണ് പാര്ക്കിന് നല്‍കിയിട്ടുള്ളത്.
20 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് പ്രാഥമിക സൗകര്യങ്ങളോടു കൂടിയ വഴിയോര വിശ്രമകേന്ദ്രം നിര്‍മിച്ചത്. യോഗത്തില്‍ എന്‍.കെ. അക്ബര്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. ടി.എന്‍. പ്രതാപന് എം.പി, മുരളി പെരുന്നെല്ലി എം.എല്‍.എ, ദേവസ്വം ചെയര്മാന് ഡോ. വി.കെ. വിജയന് എന്നിവര്‍ പങ്കെടുക്കും.
ചെയര്മാന് എം. കൃഷ്ണദാസ്, വൈസ് ചെയര്പേഴ്സന് അനീഷ്മ ഷനോജ്, സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷരായ എ.എം. ഷെഫീര്‍, ഷൈലജ സുധന്, ബിന്ദു അജിത്കുമാര്‍, എ.എസ്. മനോജ്, എ. സായിനാഥന്‍ എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.