ഗുരുവായൂർ: ''കിഴക്കെനടയിലെ ഓലപ്പന്തലിൽ ക്ഷീണിതനായി കേളപ്പൻ കിടക്കുന്നു. കുറേപ്പേർ പന്തലിൽ നിലത്തിരിക്കുന്നുണ്ട്. എല്ലാം നിയന്ത്രിച്ച് നിർദേശങ്ങൾ നൽകി എ.കെ.ജി ഓടി നടക്കുന്നു''- 90 വർഷം മുമ്പ് നടന്ന ഗുരുവായൂർ ക്ഷേത്ര പ്രവേശന സത്യഗ്രഹം 103ൽ എത്തിയ പി. ചിത്രൻ മ്പൂതിരിപ്പാട് ഓർത്തെടുത്തതിങ്ങനെ. സത്യഗ്രഹ നവതിയുമായി ബന്ധപ്പെട്ട് ദേവസ്വം സംഘടിപ്പിച്ച ചരിത്ര സെമിനാറിലാണ് ചിത്രൻ നമ്പൂതിരിപ്പാട് ഓർമകൾ പങ്കുവെച്ചത്.
തപാലിൽ എത്തിയിരുന്ന പത്രത്തിലൂടെയാണ് സത്യഗ്രഹ വാർത്തയറിഞ്ഞത്. നേരിട്ട് കാണണം എന്ന് ആഗ്രഹമുണ്ടെങ്കിലും വീട്ടുകാർ വിടില്ല. എന്നാൽ, ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകാൻ അനുവാദം കിട്ടും.
ട്യൂഷൻ എടുത്തിരുന്ന ശങ്കരയ്യർ മാസ്റ്ററോടൊപ്പം ദർശനത്തിന് പോകാൻ അനുവാദം വാങ്ങി. ദർശനം കഴിഞ്ഞ് നേരെ പോയത് സമരപ്പന്തലിലേക്കായിരുന്നു. കേളപ്പനെയും എ.കെ.ജിയെയും നേരിട്ട് കാണമെന്ന് വലിയ ആഗ്രഹമുണ്ടായിരുന്നെന്നും നമ്പൂതിരിപ്പാട് പറഞ്ഞു.
ഉത്തരേന്ത്യയിലെ മഹാക്ഷേത്രങ്ങളിൽ കേരളത്തിലെ ക്ഷേത്രത്തിലേതുപോലെ ഭക്തർക്ക് സൗകര്യങ്ങളൊന്നുമില്ലെന്നും തെൻറ യാത്രാനുഭവങ്ങൾ പങ്കുവെച്ച് ചിത്രൻ നമ്പൂതിരിപ്പാട് പറഞ്ഞു. മന്ത്രി കെ. രാധാകൃഷ്ണൻ അദ്ദേഹത്തിന് ഉപഹാരം കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.