ഗുരുവായൂർ: സൈഡ് കൊടുക്കാത്തതിനെ ചൊല്ലി കാറും ഗുരുവായൂർ-കോഴിക്കോട് റൂട്ടിൽ സർവിസ് നടത്തുന്ന ബസും തമ്മിലുണ്ടായ തർക്കം സംഘട്ടനത്തിലെത്തി. സംഭവവുമായി ബന്ധപ്പെട്ട് കാറിലുണ്ടായിരുന്ന രണ്ടുപേരെയും ബസ് ഡ്രൈവറെയും പൊലീസ് അറസ്റ്റ് ചെയ്തു.
കാറിലുണ്ടായിരുന്ന പാവറട്ടി വെന്മേനാട് നിസാമുദ്ദീൻ (31), കൊല്ലം ആദിനാട് മാവിലത്ത് സൂരജ് (31), ബസ് ഡ്രൈവർ ഗുരുവായൂർ പുത്തമ്പല്ലി തെക്കിനി തയ്യിൽ താജുദ്ദീൻ (41) എന്നിവരെയാണ് ടെമ്പിൾ പൊലീസ് അറസ്റ്റ് ചെയ്തത്.
കാറിലുണ്ടായിരുന്നവർ ലൈസൻസ് ആവശ്യമില്ലാത്തയിനം തോക്ക് ചൂണ്ടി ബസ് ഡ്രൈവറെ ഭീഷണിപ്പെടുത്തിയതായും ബസ് ഡ്രൈവർ കാറിലുണ്ടായിരുന്നവരെ കല്ലെടുത്ത് എറിഞ്ഞതായും പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്.
കാറിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി കാരക്കാട് ജങ്ഷൻ മുതൽ സ്റ്റാൻഡ് വരെ തർക്കം നടന്നിരുന്നു. ബസ് സ്റ്റാൻഡിൽ സംഘർഷമുണ്ടായതോടെ നാട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പരസ്പരം ഭീഷണിപ്പെടുത്തിയതിന് ഇരുകൂട്ടർക്കുമെതിരെ പൊലീസ് കേസെടുത്തു. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.