ഗുരുവായൂര്‍: മരുന്നുകള്‍ക്കും ലാബ് പരിശോധനകള്‍ക്കും ചെലവ് ഉയര്‍ന്നുവരുന്ന സാഹചര്യത്തില്‍ സഹകരണ സ്ഥാപനങ്ങള്‍ മേഖലയില്‍ നടത്തുന്ന ഇടപെടല്‍ അഭിനന്ദനാര്‍ഹമാണെന്ന് സഹകരണ മന്ത്രി വി.എന്‍. വാസവന്. ഗുരുവായൂര്‍ വ്യാപാരി വ്യവസായി സഹകരണ സംഘം കണ്ടംകുളങ്ങരയില്‍ ആരംഭിച്ച നീതി മെഡിക്കല്‍സും ഹൈടെക് ലാബും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എന്‍.കെ. അക്ബര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു.
മുന്‍ എം.എല്‍.എ കെ.വി. അബ്ദുള്‍ ഖാദര്‍ ആദ്യ വില്പന നടത്തി. എം.വി.ആര് കാന്‍സര്‍ സെന്റര്‍ ചെയര്മാന് സി.എന്‍. വിജയകുമാര്‍, സഹകരണ ജോയന്റ് രജിസ്ട്രാര്‍ എം. ശബരിദാസന്‍, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സി.എ. ഗോപപ്രതാപന്, ബി.ജെ.പി മണ്ഡലം പ്രസിഡന്റ് അനില്‍ മഞ്ചറമ്പത്ത്, ജി.കെ. പ്രകാശ്, കൗണ്‍സിലര്‍മാരായ ദേവിക ദിലീപ്, ദീപ ബാബു, സഹകരണ ജോയന്റ് രജിസ്ട്രാര്‍ കെ.എസ്. രാമചന്ദ്രന്, സഹകരണ സംഘം പ്രസിഡന്റ് ടി.എന്‍. മുരളി, സെക്രട്ടറി സോണി സതീഷ്, കെ. രാധാകൃഷ്ണന് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.