സി.​പി.​എം ലോ​ക്ക​ല്‍ ക​മ്മി​റ്റി അം​ഗ​ങ്ങ​ള്‍ ത​മ്മി​ല്‍ കൈ​യാ​ങ്ക​ളി

ഗു​രു​വാ​യൂ​ര്‍: ന​ഗ​ര​സ​ഭ​യി​ലെ ത​മ്പു​രാ​ന്‍പ​ടി ലോ​ക്ക​ല്‍ ക​മ്മി​റ്റി അം​ഗ​ങ്ങ​ള്‍ ത​മ്മി​ല്‍ കൈ​യാ​ങ്ക​ളി.

പോ​ളി​റ്റ് ബ്യൂ​റോ അം​ഗം എ​സ്. രാ​മ​ച​ന്ദ്ര​ന്‍ പി​ള്ള പ​ങ്കെ​ടു​ത്ത പൊ​തു​യോ​ഗ​ത്തി​ന് മു​മ്പാ​യി ന​ട​ന്ന റാ​ലി​ക്കി​ടെ​യാ​ണ് സം​ഭ​വം. രാ​മ​ച​ന്ദ്ര​ന്‍ പി​ള്ള എ​ത്താ​ന്‍ വൈ​കു​ന്ന​തി​നാ​ല്‍ റാ​ലി സാ​വ​ധാ​നം നീ​ങ്ങി​യാ​ല്‍ മ​തി​യെ​ന്ന നി​ര്‍ദേ​ശ​മാ​ണ് ത​ര്‍ക്ക​ത്തി​ന് വ​ഴി​വെ​ച്ച​ത്.

റാ​ലി കാ​വീ​ട് സെൻറ് ജോ​സ​ഫ് പ​ള്ളി​ക്ക് മു​ന്നി​ലെ​ത്തി​യ​പ്പോ​ള്‍ ആ​രം​ഭി​ച്ച ത​ര്‍ക്കം കാ​ര​യൂ​ര്‍ സ്‌​കൂ​ളി​ന​ടു​ത്ത് എ​ത്തി​യ​പ്പോ​ഴേ​ക്കും കൈ​യാ​ങ്ക​ളി​യി​ലേ​ക്കെ​ത്തു​ക​യാ​യി​രു​ന്നു.

മ​റ്റൊ​രു പാ​ര്‍ട്ടി​യി​ല്‍നി​ന്ന് സി.​പി.​എ​മ്മി​ലെ​ത്തി​യ ലോ​ക്ക​ല്‍ ക​മ്മി​റ്റി അം​ഗം ഇ​തു​സം​ബ​ന്ധി​ച്ച് മേ​ല്‍ഘ​ട​ക​ങ്ങ​ള്‍ക്ക് പ​രാ​തി ന​ല്‍കാ​ന്‍ ഒ​രു​ങ്ങു​ന്നു​ണ്ട്. ലോ​ക്ക​ല്‍ ക​മ്മി​റ്റി അം​ഗ​ങ്ങ​ള്‍ തെ​രു​വി​ല്‍ കൈ​യാ​ങ്ക​ളി​യി​ലേ​ക്കെ​ത്തി​യ​ത് പാ​ര്‍ട്ടി​ക്ക് നാ​ണ​ക്കേ​ടാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പ്ര​ശ്‌​നം ഒ​തു​ക്കി​ത്തീ​ര്‍ക്കാ​നും ശ്ര​മ​മു​ണ്ട്.

എ​ന്നാ​ല്‍, റാ​ലി​ക്കി​ടെ അ​നി​ഷ്​​ട സം​ഭ​വ​ങ്ങ​ള്‍ ഒ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി കെ.​പി. വി​നോ​ദ് പ​റ​ഞ്ഞു.

Tags:    
News Summary - CPM local committee members collide eachother

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.