ഗുരുവായൂർ: ക്ഷേത്രോത്സവത്തിന്റെ ഭാഗമായി ദേശവാസികൾക്കും ഭക്തർക്കും പകർച്ച കിറ്റ് നൽകാൻ ചെലവിടുന്നത് 1.26 കോടിയോളം രൂപയാണെന്ന് ദേവസ്വം വാർത്ത കുറിപ്പിൽ അറിയിച്ചു.
കിറ്റ് വിതരണം തുടങ്ങി മൂന്നാം ദിവസം പിന്നിടുമ്പോൾ 12,800 കിറ്റുകൾ നൽകിയതായും അറിയിച്ചു. 30,000 കിറ്റുകളാണ് ഇത്തവണ നൽകുന്നത്. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഒരുമിച്ചിരുന്ന് ആഹാരം കഴിക്കുന്നതിന് നിയന്ത്രണമുള്ളതിനാൽ വിപുലമായ പ്രസാദ ഊട്ട് ഒഴിവാക്കിയിരിക്കുകയാണ്. അതിന് പകരമാണ് കിറ്റ് നൽകുന്നത്.
കഴിഞ്ഞ വർഷം 25,000 കിറ്റാണ് നൽകിയത്. നഗരസഭയിലെ മുഴുവൻ വാർഡുകളിലും കിറ്റെത്തിക്കാനാണ് ശ്രമമെന്ന് അധികൃതർ പറഞ്ഞു. പൂന്താനം ഓഡിറ്റോറിയത്തിൽ സജ്ജമാക്കിയ കൗണ്ടറുകളിലൂടെയാണ് കിറ്റ് വിതരണം. 21 വരെ രാവിലെ 10 മുതൽ വൈകീട്ട് അഞ്ച് വരെയാണ് വിതരണം. 22നും 23നും രാവിലെ 10 മുതൽ ഉച്ചക്ക് ഒന്ന് വരെയും.
കിറ്റ് ഇങ്ങനെ: ഒമ്പതിനം പലവ്യഞ്ജന സാധനങ്ങളാണ് കിറ്റിലുള്ളത്. അഞ്ച് കിലോ മട്ട അരി, അര ലിറ്റർ വെളിച്ചെണ്ണ, ഒരു തേങ്ങ, അര കിലോ മുതിര, 100 ഗ്രാം വറ്റൽ മുളക്, 25 പപ്പടം, 250 ഗ്രാം അച്ചാർ, അര കിലോ ശർക്കര, അര കിലോ ഉപ്പ്. കിറ്റൊന്നിന് 420 രൂപ വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.