ഗു​രു​വാ​യൂ​ര്‍ ക്ഷേ​ത്ര​ദ​ർ​ശ​ന​ത്തി​നു​ള്ള വ​രി തെ​ക്കേ​ന​ട​പ്പ​ന്ത​ലി​ലേ​ക്ക് നീ​ണ്ട​പ്പോ​ള്‍

ഗുരുവായൂരിൽ ഭക്തജന തിരക്ക്: ഞാ​യ​റാ​ഴ്ച ന​ട​ന്ന​ത് 54 ല​ക്ഷം രൂ​പ​യു​ടെ വ​ഴി​പാ​ടു​ക​ൾ

ഗു​രു​വാ​യൂ​ര്‍: ദ​ർ​ശ​ന​ത്തി​നെ​ത്തി​യ ഭ​ക്ത​രു​ടെ തി​ര​ക്കി​ല​മ​ർ​ന്ന് ഗു​രു​വാ​യൂ​ർ. കോ​വി​ഡ് കാ​ല​ത്തി​നു​ശേ​ഷം ഏ​റ്റ​വും വ​ലി​യ ഭ​ക്ത​ജ​ന തി​ര​ക്കി​നാ​ണ് ക്ഷേ​ത്ര​ന​ഗ​രി ഞാ​യ​റാ​ഴ്ച സാ​ക്ഷ്യം വ​ഹി​ച്ച​ത്.

വൈ​ശാ​ഖ മാ​സാ​രം​ഭ​വും വേ​ന​ല​വ​ധി​യും പെ​രു​ന്നാ​ളി​ന്‍റെ അ​വ​ധി ദി​ന​ങ്ങ​ളു​മെ​ല്ലാം ഒ​ന്നി​ച്ചെ​ത്തി​യ​തോ​ടെ ഭ​ക്ത​രു​ടെ തി​ര​ക്കേ​റി. 54.34 ല​ക്ഷം രൂ​പ​യു​ടെ വ​ഴി​പാ​ടു​ക​ളാ​ണ് ഞാ​യ​റാ​ഴ്ച രാ​ത്രി വ​രെ ന​ട​ന്ന​ത്.

ദ​ർ​ശ​ന​ത്തി​നു​ള്ള വ​രി​യു​ടെ അ​റ്റം പ​ടി​ഞ്ഞാ​റെ ന​ട ഇ​ന്ന​ര്‍ റി​ങ് റോ​ഡ് വ​രെ​യെ​ത്തി​യി​രു​ന്നു. അ​വി​ടെ​നി​ന്ന് പ​ടി​ഞ്ഞാ​റെ ന​ട​പ്പ​ന്ത​ലി​ലൂ​ടെ തെ​ക്കേ ന​ട​പ്പ​ന്ത​ലി​ന്‍റെ തെ​ക്കേ അ​റ്റ​ത്തു​നി​ന്ന്​ വ​ള​ഞ്ഞ് കി​ഴ​ക്കേ ന​ട​യി​ൽ ദ​ർ​ശ​ന​ത്തി​ന് വ​രി​നി​ൽ​ക്കു​ന്ന ഭാ​ഗ​ത്തേ​ക്ക് എ​ത്തു​ന്ന ത​ര​ത്തി​ലാ​യി​രു​ന്നു ഞാ​യ​റാ​ഴ്ച​യി​ലെ ക്ര​മീ​ക​ര​ണം. വ​ഴി​പാ​ട് ശീ​ട്ടാ​ക്കാ​നു​ള്ള ഭാ​ഗ​ത്തും വ​രി​യു​ണ്ടാ​യി​രു​ന്നു. 24 ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ തു​ലാ​ഭാ​രം ഉ​ണ്ടാ​യി. പാ​ല്‍പാ​യ​സം 5.51 ല​ക്ഷം, നെ​യ്​​പാ​യ​സം 1.94 ല​ക്ഷം എ​ന്നി​ങ്ങ​നെ ഉ​ണ്ടാ​യി. വ​രി നി​ല്‍ക്കാ​തെ പ്ര​ത്യേ​ക ദ​ര്‍ശ​ന​ത്തി​നു​ള്ള 4500 രൂ​പ​യു​ടെ നെ​യ്‌​വി​ള​ക്ക് വ​ഴി​പാ​ട് 89 പേ​രും 1000 രൂ​പ​യു​ടേ​ത് 1116 പേ​രും ശീ​ട്ടാ​ക്കി. 792 ചോ​റൂ​ണും ഉ​ണ്ടാ​യി. 11 വി​വാ​ഹ​ങ്ങ​ൾ ന​ട​ന്നു. ഭ​ക്ത​രു​ടെ തി​ര​ക്ക് മൂ​ലം ഉ​ച്ച​ക്ക് 2.30നാ​ണ് ന​ട​യ​ട​ച്ച​ത്. അ​പ്പോ​ഴും ദ​ർ​ശ​ന​ത്തി​നു​ള്ള​വ​ർ വ​രി​യി​ൽ ഉ​ണ്ടാ​യി​രു​ന്നു. രാ​ത്രി ഏ​ഴി​ന് മു​മ്പ് ത​ന്നെ വ​രി​യി​ലേ​ക്ക് ഭ​ക്ത​രെ പ്ര​വേ​ശി​പ്പി​ക്കു​ന്ന​ത് നി​ർ​ത്തി. ലോ​ഡ്ജു​ക​ളെ​ല്ലാം നി​റ​ഞ്ഞു ക​വി​ഞ്ഞ അ​വ​സ്ഥ​യാ​യി​രു​ന്നു.

Tags:    
News Summary - Devotees throng Guruvayur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.