ഗുരുവായൂർ: ഓരോ മാസവും സംസ്ഥാന കുടുംബശ്രീ മിഷനിലേക്ക് നൽകേണ്ട വിവരങ്ങളെ ആപ്പിലാക്കി നഗരസഭയുടെ കുടുംബശ്രീ. ഓരോ മാസം അഞ്ചിന് സംസ്ഥാന മിഷനിലേക്ക് നൽകേണ്ട വിവരങ്ങളെ വിരൽതുമ്പിലേക്കൊതുക്കിയാണ് ഗുരുവായൂരിലെ കുടുംബശ്രീക്കായി ഡിജിറ്റൽ ശ്രീ എന്ന പേരിൽ മൊബൈൽ ആപ്പ് വികസിപ്പിച്ചിട്ടുള്ളത്. കുടുംബശ്രീയുടെ ദൈനംദിന പ്രവർത്തനങ്ങൾ, കണക്കുകൾ തുടങ്ങിയവ കൂടുതൽ കൃത്യതയോടെയും വേഗത്തിലും ശേഖരിക്കുന്നതിനും ക്രോഡീകരിക്കുന്നതിനും മൊബൈൽ ആപ്ലിക്കേഷൻ സഹായിക്കുമെന്ന് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ കെ.വി. വിവിധ് പറഞ്ഞു.
ഓരോ അയൽക്കൂട്ടങ്ങളുടെയും വിവിധ വായ്പകളുടെ തിരിച്ചടവിെൻറ വിശദാംശങ്ങൾ, മറ്റ് പ്രവർത്തനങ്ങൾ എന്നിവയും ആപ്പിലുണ്ട്. ഗുരുവായൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന എൻ ഹോബ് സൊല്യൂഷൻ എന്ന സ്റ്റാർട്ടപ്പ് കമ്പനിയാണ് സാങ്കേതിക സഹായം നൽകിയത്. കെ. ദാമോദരൻ ഹാളിൽ നടന്ന ചടങ്ങിൽ കെ.വി. അബ്ദുൾ ഖാദർ എം.എൽ.എ ആപ്പ് ഉദ്ഘാടനം ചെയ്തു. നഗരസഭാധ്യക്ഷ എം. രതി അധ്യക്ഷത വഹിച്ചു.
വൈസ് ചെയർമാൻ അഭിലാഷ് വി. ചന്ദ്രൻ, സ്ഥിരം സമിതി അധ്യക്ഷരായ കെ.വി. വിവിധ്, ടി.എസ്. ഷെനിൽ, എം.എ. ഷാഹിന, ഷൈലജ ദേവൻ, കുടുംബശ്രീ ജില്ല പ്രോഗ്രാം മാനേജൻ റെജി തോമസ്, കുടുംബശ്രീ മെമ്പർ സെക്രട്ടറി പി.പി. പ്രകാശൻ, സി.ഡി.എസ് ചെയർപേഴ്സൺമാരായ ഷൈലജ സുധൻ, എം.കെ. ബിന്ദു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.