ഗുരുവായൂർ: രാഹുൽ ഗാന്ധിക്കെതിരായ ഇ.ഡി വേട്ടയിലുള്ള പ്രതിഷേധത്തിലും ഗുരുവായൂരിലെ കോൺഗ്രസിൽ ഭിന്നത. ചാവക്കാട് പ്രാഥമിക സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് തെരഞ്ഞെടുപ്പിൽ പരസ്പരം ഏറ്റുമുട്ടിയതിന്റെ തുടർച്ചയായാണ് പ്രതിഷേധങ്ങളിലും ഭിന്നത തുടരുന്നത്. മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച നടന്ന ധർണ ഗുരുവായൂരിൽ നടന്നിരുന്നില്ല.
ഈ സാഹചര്യത്തിലാണ് ബ്ലോക്ക് പ്രസിഡന്റ് സി.എ. ഗോപപ്രതാപനെ അനുകൂലിക്കുന്ന വിഭാഗം ബുധനാഴ്ച പടിഞ്ഞാറേ നടയിലെ ആദായ നികുതി ഓഫിസിന് മുന്നിൽ ധർണ നടത്തിയത്. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സി.എ. ഗോപപ്രതാപൻ ധർണ ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡന്റ് പി.കെ. ജോർജ് അധ്യക്ഷത വഹിച്ചു. മുൻ മണ്ഡലം പ്രസിഡന്റ് മോഹൻദാസ് ചേലനാട്ട്, ബ്ലോക്ക് വൈസ് പ്രസിഡന്റ് പി.കെ. രാജേഷ് ബാബു, സെക്രട്ടറി ശിവൻ പാലിയത്ത്, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് നിഖിൽ ജി. കൃഷ്ണൻ, ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡന്റ് ഗോപി മനയത്ത്, മണ്ഡലം സെക്രട്ടറി ബിന്ദു നാരായണൻ, ട്രഷറർ അരവിന്ദൻ കോങ്ങാട്ടിൽ, പോളി ഫ്രാൻസിസ്, യൂത്ത് കോൺഗ്രസ് ജില്ല നിർവാഹക സമിതി അംഗം പി.കെ. ഷനാജ്, ബാബു സോമൻ, കൃഷ്ണപ്രസാദ്, ജവഹർ കാരക്കാട്, ബഷീർ കുന്നിക്കൽ, കെ.യു. മുഷ്താഖ്, ആരിഫ് മാണിക്കത്ത്പടി എന്നിവർ സംസാരിച്ചു.
എന്നാൽ, മണ്ഡലം പ്രസിഡന്റ് ചികിത്സയിലായതിനാൽ ധർണ മറ്റൊരു ദിവസം നടത്താൻ തീരുമാനിച്ചിരുന്നതാണെന്ന് മറുവിഭാഗം അറിയിച്ചു. ഇ.ഡിയുടെ നപടിക്കെതിരെ രണ്ട് ദിവസം മുമ്പ് നഗരത്തിൽ പ്രകടനം നടത്തിയിരുന്നെന്നും അറിയിച്ചു. ഡി.സി.സിയും കെ.പി.സി.സിയും നൽകുന്ന നിർദേശങ്ങൾ കൃത്യമായി പാലിക്കുന്നവരാണ് തങ്ങളെന്നും പറഞ്ഞു. കാർഷിക ഗ്രാമവികസന ബാങ്ക് തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ഔദ്യോഗിക സ്ഥാനാർഥിയായിരുന്ന ബ്ലോക്ക് വൈസ് പ്രസിഡന്റ് ബാലൻ വാറനാട്ട് പരാജയപ്പെട്ടതോടെയാണ് ഭിന്നത മറനീക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.