ഗുരുവായൂർ ക്ഷേത്രത്തിൽ ആനയെ പ്രതീകാത്മകമായി നടയിരുത്തുന്നു

ഗുരുവായൂർ ക്ഷേത്രത്തിൽ ആനയെ പ്രതീകാത്മകമായി നടയിരുത്തി

ഗുരുവായൂർ: ക്ഷേത്രത്തിൽ ആനയെ പ്രതീകാത്മകമായി നടയിരുത്തി. ക്ഷേത്രത്തിലെ പാരമ്പര്യാവകാശി കുടുംബത്തിലെ മാതേമ്പാട്ട്‌ രഘുനാഥ് നമ്പ്യാരാണ് പത്തുലക്ഷം രൂപ അടച്ച് ദേവസ്വത്തിലെ ആനയെത്തന്നെ പ്രതീകാത്മകമായി നടയിരുത്തിയത്. കൊമ്പൻ ബലറാമിനെയാണ് ക്ഷേത്രം കൊടിമരച്ചുവട്ടിൽ നടന്ന നടയിരുത്തൽ ചടങ്ങിൽ നിർത്തിയത്.

ഓതിക്കൻ മുന്നൂലം ഭവൻ നമ്പൂതിരി ആനക്ക് കളഭം ചാർത്തി. രഘുനാഥിെൻറ മാതാവ് മഹിളാമണിയമ്മ ചടങ്ങിൽ സന്നിഹിതയായി. രഘുനാഥ് നമ്പ്യാർ ഇതിനു മുമ്പും ആനയെ പ്രതീകാത്മകമായി നടയിരുത്തിയിട്ടുണ്ട്.ഗുരുവായൂർ ക്ഷേത്രത്തിൽ ആനകളെ നടയിരുത്തുമ്പോൾ തോട്ടിയും കോലും ഏറ്റുവാങ്ങാൻ പാരമ്പര്യമായി അവകാശമുള്ളവരാണ് മാതേമ്പാട്ട്‌ കുടുംബം.

Tags:    
News Summary - elephant was symbolically placed in the Guruvayur temple

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.