ഗുരുവായൂർ: ദേവസ്വത്തിൻറ വ്യാജ ഫേസ്ബുക്ക് ഐ.ഡി തയാറാക്കി തട്ടിപ്പ് നടത്തുന്നവർക്കെതിരെ നടപടി ആവശ്യപ്പെട്ട് ദേവസ്വം അഡ്മിനിസ്ട്രേറ്റർ പൊലീസിൽ പരാതി നൽകി. ദേവസ്വം യൂട്യൂബ് ചാനലിലെ ഡോക്യുമെൻററി മോഷ്ടിച്ച് സംപ്രേഷണം ചെയ്തതായും ദേവസ്വം ഫേസ്ബുക്ക് പേജെന്ന് തെറ്റിദ്ധരിപ്പിച്ച് ഭക്തരെ കബളിപ്പിച്ച് പണം തട്ടിയെടുത്തതായും പരാതിയിൽ പറഞ്ഞു.
ദേവസ്വത്തിെൻറ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെ സംപ്രേഷണം ചെയ്ത 'അഖിലം മധുരം -ഗുരുവായൂരിെൻറ ഇതിഹാസം' എന്ന ഡോക്യുമെൻററി അനുമതിയില്ലാതെ 'ശ്രീഗുരുവായൂരപ്പൻ' എന്ന ഫേസ്ബുക്ക് പേജിലൂടെ തുടർച്ചയായി സംപ്രേഷണം ചെയ്തതായി ചൂണ്ടിക്കാട്ടി. ഇതുമൂലം ദേവസ്വത്തിനു ലഭിക്കേണ്ട വരുമാനം നഷ്ടമായി. ഔദ്യോഗിക പേജാണെന്ന് തെറ്റിദ്ധരിപ്പിക്കാനായി ദേവസ്വത്തിെൻറ തപാൽ വിലാസമാണ് നൽകിയിരിക്കുന്നത്.
ക്ഷേത്രത്തിെൻറ ഔദ്യോഗിക വെബ് പേജും പ്രദർശിപ്പിച്ചിട്ടുണ്ടെന്ന് പരാതിയിൽ പറഞ്ഞു. ദേവസ്വത്തിെൻറതാണെന്ന പേരിൽ പ്രചരിക്കുന്ന വ്യാജ ഫേസ്ബുക്ക്, സമൂഹ മാധ്യമ ഹാൻഡിലുകൾക്കെതിരെ ഭക്തർ ജാഗ്രത പാലിക്കണ െമന്ന് ദേവസ്വം അധികൃതർ അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.