നിയമസഭ തെരഞ്ഞെടുപ്പില്‍ പത്രിക തള്ളിയത് ബി.ജെ.പി സംസ്ഥാന നേതൃത്വത്തി​െൻറ വീ​ഴ്​ച –ബി. ഗോപാലകൃഷ്ണന്‍

ഗുരുവായൂര്‍: നിയമസഭ തെരഞ്ഞെടുപ്പില്‍ അഡ്വ. സി. നിവേദിതയുടെ പത്രിക തള്ളാന്‍ കാരണം ബി.ജെ.പി സംസ്ഥാന നേതൃത്വത്തി​െൻറ വീഴ്ചയാണെന്ന് പാർട്ടി സംസ്ഥാന വക്താവ് ബി. ഗോപാലകൃഷ്ണന്‍. ഇതി​​െൻറ പേരില്‍ പ്രാദേശിക നേതൃത്വത്തിനെതിരെ നടപടിയെടുക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ഗുരുവായൂരില്‍ വാര്‍ത്ത സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ഗോപാലകൃഷ്ണന്‍. മറ്റു ചില സ്ഥലങ്ങളിലും സമാന വീഴ്ചയുണ്ടായെങ്കിലും അവിടെ പ്രശ്‌നം പരിഹരിച്ചു. എന്നാല്‍, ഗുരുവായൂരില്‍ പത്രിക സമര്‍പ്പിച്ചത് അവസാന സമയത്തായതിനാല്‍ ഒന്നും ചെയ്യാനായില്ല. പത്രികയോടൊപ്പം സമര്‍പ്പിക്കേണ്ട സംസ്ഥാന പ്രസിഡൻറി​െൻറ കത്തില്‍ ഒപ്പില്ലാത്തതിനാലാണ്​ നിവേദിതയുടെ പത്രിക തള്ളിയത്​.



Tags:    
News Summary - Gopalakrishnan against BJP leadership

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.