അ​ച്യു​ത​ൻ

ഗുരുവായൂർ വലിയ അച്യുതൻ ചെരിഞ്ഞു

ഗുരുവായൂർ: ആനത്താവളത്തിലെ കൊമ്പന്‍ അച്യുതന്‍ ചെരിഞ്ഞു. തിങ്കളാഴ്ച രാത്രി 7.30ഓടെയായിരുന്നു അന്ത്യം. ഞായറാഴ്ച വയറുവേദന മൂലം ആന അസ്വസ്ഥനായിരുന്നെങ്കിലും പിന്നീട് സുഖം പ്രാപിച്ചിരുന്നു. തിങ്കളാഴ്ച വീണ്ടും അവശനാവുകയും അന്ത്യം സംഭവിക്കുകയും ചെയ്തു.

ഗുരുവായൂര്‍ ഉത്സവത്തിന്റെ ഭാഗമായ ആനയോട്ടത്തില്‍ സ്ഥിരമായി പങ്കെടുക്കാറുണ്ട്. എഴുന്നള്ളിപ്പുകളിലെ സ്ഥിരസാന്നിധ്യമാണ്. 51 വയസ് പ്രായം കണക്കാക്കുന്ന ആനയെ കൊടുത്തിരുപ്പുള്ളി സ്വദേശി കെ.വി. കൃഷ്ണയ്യരാണ് 1998ൽ ബിഹാറിൽ നിന്നു കേരളത്തിലെത്തിച്ചത്.

രാമു എന്നായിരുന്നു പേര്. അവിടെ നിന്നു കോയമ്പത്തൂർ യു.കെ. ടെക്സ് ഉടമയും തൃശൂർ കരുവന്നൂർ സ്വദേശിയുമായ കരുവന്നൂർ വെടിയാട്ടിൽ ഉണ്ണികൃഷ്ണൻ വാങ്ങി 1999 ഏപ്രിൽ 18ന് ഗുരുവായൂരിൽ നടയിരുത്തി. മൂന്ന് പതിറ്റാണ്ടോളമായി നളരാജനാണ് പാപ്പാൻ. അച്യുതന്റെ വിയോഗത്തോടെ ഗുരുവായൂർ ദേവസ്വത്തിന്റെ ആനകളുടെ എണ്ണം 43 ആയി.

പടക്കത്തെ പേടിച്ച അച്യുതൻ

ഗുരുവായൂർ: എഴുന്നള്ളിപ്പുകൾക്ക് നല്ല ചിട്ടവട്ടമുള്ള വലിയ അച്യുതന് പടക്കത്തെ പേടിയായിരുന്നു. വെടിക്കെട്ട് സമയത്ത് വിരണ്ടോടിയ സംഭവം എഴുന്നള്ളിപ്പുകളുടെ തുടക്കക്കാലത്ത് ഉണ്ടായിട്ടുണ്ട്.

പേടി പിന്നീട് കുറഞ്ഞെങ്കിലും വെടിക്കെട്ട് സമയത്ത് പാപ്പാന്മാർ ഒപ്പം വേണമെന്ന് നിർബന്ധമായിരുന്നു. ഗുരുവായൂർ അച്യുതൻ എന്ന പേരിലാണ് ആദ്യം അറിയപ്പെട്ടിരുന്നത്. പിന്നീട് അച്യുതൻ എന്ന പേരിൽ മറ്റൊരാനയെത്തിയപ്പോൾ വലിയ അച്യുതനായി. ജൂനിയർ അച്യുതൻ 2017ൽ ചെരിഞ്ഞു.

Tags:    
News Summary - guruvayoor achyuthan-elephant died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.