ഗുരുവായൂര്‍: നഗര വികസനത്തിനുള്ള കേന്ദ്ര പദ്ധതിയായ അമൃതിെൻറ നിര്‍വഹണത്തില്‍ ഗുരുവായൂര്‍ നഗരസഭ സംസ്ഥാനതലത്തിൽ മൂന്നാം സ്ഥാനത്തായി. നേരേത്ത ഒന്നാം സ്ഥാനത്തായിരുന്നു ഗുരുവായൂര്‍. പല പദ്ധതികളും പൂര്‍ത്തിയായിട്ടുണ്ടെങ്കിലും ബില്ല് കൊടുക്കാന്‍ തനത് ഫണ്ട് മാറ്റിവെക്കാനില്ലാത്തതാണ് ഗുരുവായൂരിെൻറ സ്ഥാനം കളഞ്ഞത്. അമൃതിലെ 46.55 ശതമാനം പ്രവൃത്തികളാണ് ഗുരുവായൂരില്‍ പൂര്‍ത്തിയായത്.
ആകെ അനുവദിച്ച 218.30 കോടിയുടെ പദ്ധതികളില്‍ 101.62 കോടിയുടേത് പൂർത്തിയായി. 48.36 ശതമാനം ചെലവഴിച്ച ആലപ്പുഴയാണ് ഒന്നാമത്. 47.02 ചെലവഴിച്ച കണ്ണൂര്‍ രണ്ടാം സ്ഥാനത്താണ്. തൃശൂര്‍ നേരത്തേയുണ്ടായിരുന്ന നില മെച്ചപ്പെടുത്തി നാലാം സ്ഥാനത്തെത്തി. 40.31 ശതമാനമാണ് തൃശൂരില്‍ ചെലവഴിച്ചത്. ഗുരുവായൂരില്‍ ഇപ്പോൾ പട്ടികയിൽ ഉൾപ്പെട്ടതിനേക്കാളേറെ പണികൾ പൂത്തിയായിട്ടുണ്ട്.
എന്നാൽ, പണി നടത്തിയവർക്ക് 20 കോടിയോളം രൂപയുടെ ബില്ല് നൽകാനുള്ളതിനാൽ അതൊന്നും പട്ടികയിൽ ഇടം നേടിയില്ല. ഏഴ് കോടിയിലധികം ഊരാളുങ്കല്‍ സൊസൈറ്റിക്ക് മാത്രം നല്‍കാനുണ്ട്. പൂര്‍ത്തീകരിച്ചവയുടെ ബില്ല് കൊടുക്കാനായിരുന്നെങ്കില്‍ ഗുരുവായൂര്‍ ഒന്നാം സ്ഥാനത്ത് തുടരുമായിരുന്നു. എന്നാല്‍, തനത് ഫണ്ടില്‍നിന്ന് അമൃതിനുള്ള വിഹിതം മാറ്റിവെക്കാനില്ലാത്ത അവസ്ഥയിലാണ് ഗുരുവായൂര്‍.
ആകെ പദ്ധതികളുടെ 20 ശതമാനം വിഹിതമാണ് നഗരസഭ നല്‍കേണ്ടത്. പ്രശ്നം പരിഹരിക്കാനായി 16 കോടി വായ്പയെടുക്കാനുള്ള നീക്കത്തിലാണ് നഗരസഭ. ഇതിനായി ബാങ്കുകള്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്. അമൃതിൽ 20 ശതമാനം വിഹിതം നഗരസഭ വഹിക്കണമെന്ന കേന്ദ്ര നിബന്ധന തദ്ദേശ സ്ഥാപനങ്ങളുടെ സാമ്പത്തിക ഭദ്രത തകര്‍ക്കുമെന്ന് നേരത്തേ ചൂണ്ടിക്കാണിച്ചിരുന്നു.
യു.പി.എ സര്‍ക്കാറിെൻറ കാലത്ത് നടപ്പാക്കിയ നഗരവികസന പദ്ധതികളില്‍ 10 ശതമാനം മാത്രമായിരുന്നു നഗരസഭ വിഹിതം. എന്‍.ഡി.എ നടപ്പാക്കിയ അമൃത് പദ്ധതിയില്‍ കേന്ദ്ര വിഹിതം 50 ശതമാനമായി കുറഞ്ഞപ്പോൾ സംസ്ഥാന വിഹിതം 30 ശതമാനവും നഗരസഭ വിഹിതം 20 ശതമാനവുമായി വർധിച്ചു. കടമെടുക്കാതെ അമൃത് പദ്ധതി പൂർത്തിയാക്കാനാവില്ല എന്ന അവസ്ഥയിലാണ് നഗരസഭയിപ്പോൾ. സംസ്ഥാനത്ത് ഒമ്പത് നഗരസഭകളിലാണ് അമൃത് നടപ്പാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.