ഗു​രു​വാ​യൂ​ർ ഉ​ത്സ​വ​ത്തി​ന് മു​ന്നോ​ടി​യാ​യി ന​ട​ന്ന ആ​ന​യോ​ട്ടം (ചിത്രം: ജോ​ൺ​സ​ൺ വി. ​ചി​റ​യ​ത്ത്)

ആൾക്കൂട്ടത്തിന്‍റെ ആരവമില്ലെങ്കിലും ആവേശം ചോരാതെ ഗുരുവായൂർ ആനയോട്ടം

ഗു​രു​വാ​യൂ​ർ: ക്ഷേ​ത്രോ​ത്സ​വ​ത്തി​ന് തു​ട​ക്കം​കു​റി​ച്ച് ന​ട​ന്ന ആ​ന​യോ​ട്ട​ത്തി​ൽ ഗോ​പീ​കൃ​ഷ്ണ​ൻ ജേ​താ​വാ​യി. കോ​വി​ഡ് വ്യാ​പ​ന സാ​ഹ​ച​ര്യ​ത്തി​ൽ കാ​ണി​ക​ൾ​ക്ക് നി​യ​ന്ത്ര​ണ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ആ​വേ​ശം ഒ​ട്ടും ചോ​രാ​തെ​യാ​യി​രു​ന്നു ആ​ന​യോ​ട്ടം.

മ​ഞ്ജു​ളാ​ലി​ന് സ​മീ​പ​ത്തു​നി​ന്ന് ഓ​ട്ടം ആ​രം​ഭി​ക്കു​മ്പോ​ൾ ഗോ​പീ​കൃ​ഷ്ണ​നാ​യി​രു​ന്നു മു​ന്നി​ൽ. എ​ന്നാ​ൽ, 150 മീ​റ്റ​ർ പി​ന്നി​ട്ട​പ്പോ​ൾ ഗോ​പീ​ക​ണ്ണ​ൻ മു​ന്നി​ലെ​ത്തി. ഓ​ട്ടം സ​ത്ര​പ്പ​ടി ക​ട​ന്ന​പ്പോ​ൾ ഗോ​പീ​കൃ​ഷ്ണ​ൻ ഒ​പ്പ​മെ​ത്തി.

പി​ന്നെ ഗോ​പീ​കൃ​ഷ്ണ​െൻറ കു​തി​പ്പാ​യി​രു​ന്നു. ക്ഷേ​ത്ര​ഗോ​പു​രം ക​ട​ന്ന​തോ​ടെ ഗോ​പീ​കൃ​ഷ്ണ​ൻ ജേ​താ​വാ​യി. 20 വ​ർ​ഷ​ത്തി​ന് ശേ​ഷ​മാ​ണ് ഗോ​പീ​കൃ​ഷ്ണ​ൻ ജേ​താ​വാ​കു​ന്ന​ത്. 1990ലാ​ണ് നേ​ര​േ​ത്ത വി​ജ​യി​ച്ചി​ട്ടു​ള്ള​ത്. ഇ​പ്പോ​ൾ 53 വ​യ​സ്സ്​ ക​ണ​ക്കാ​ക്കു​ന്ന കൊ​മ്പ​നെ 1989ലാ​ണ് ക്ഷേ​ത്ര​ത്തി​ൽ ന​ട​യി​രു​ത്തി‍യ​ത്.

ആ​ന​യോ​ട്ട​ത്തി​ന് മു​മ്പാ​യി പാ​ര​മ്പ​ര്യ അ​വ​കാ​ശി​ക​ളാ​യ ക​ണ്ടി​യൂ​ർ പ​ട്ട​ത്ത് ന​മ്പീ​ശ​നും മാ​തേ​മ്പാ​ട്ട് ന​മ്പ്യാ​രും ക്ഷേ​ത്ര​ത്തി​ൽ​നി​ന്ന്​ ന​ൽ​കി​യ കു​ട​മ​ണി​ക​ൾ പാ​പ്പാ​ന്മാ​ർ മ​ഞ്ജു​ളാ​ലി​ന​ടു​ത്ത് നി​ര​ത്തി​യി​ട്ടു​ള്ള ആ​ന​ക​ളെ അ​ണി​യി​ച്ചു.

മ​ണി​കെ​ട്ടി​യ ശേ​ഷം മാ​രാ​ർ ശം​ഖ​നാ​ദം മു​ഴ​ക്കി​തോ​ടെ ഓ​ട്ടം ആ​രം​ഭി​ച്ചു. അ​ഞ്ച് ആ​ന​ക​ൾ മു​ൻ​നി​ര​യി​ൽ ഓ​ടു​ക​യും 20ല​ധി​കം ആ​ന​ക​ൾ ന​ട​ന്നു​കൊ​ണ്ട് അ​നു​ഗ​മി​ക്കു​ക​യു​മാ​ണ് പ​തി​വെ​ങ്കി​ലും കോ​വി​ഡ്​ സാ​ഹ​ച​ര്യ​ത്തി​ൽ മൂ​ന്നാ​ന​ക​ളെ മാ​ത്ര​മാ​ക്കി ആ​ന​യോ​ട്ടം പ​രി​മി​ത​പ്പെ​ടു​ത്തി​യി​രു​ന്നു.

ക്ഷേ​ത്ര ന​ട​പ്പ​ന്ത​ലു​ക​ൾ​ക്ക​പ്പു​റ​ത്തേ​ക്ക് ഭ​ക്ത​രെ പ്ര​വേ​ശി​പ്പി​ച്ചി​ല്ല. നി​യ​ന്ത്ര​ണ​ങ്ങ​ള​റി​യാ​തെ വ​ന്ന​വ​രെ പൊ​ലീ​സും ദേ​വ​സ്വം സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​രും ചേ​ർ​ന്ന് മാ​റ്റി. മ​ഞ്ജു​ളാ​ലി​െൻറ ഭാ​ഗ​ത്തു​നി​ന്നു​ള്ള റോ​ഡ് ഒ​ഴി​കെ മ​റ്റെ​ല്ലാ വ​ഴി​ക​ളും അ​ട​ച്ചി​രു​ന്നു.

Tags:    
News Summary - Guruvayur Elephant Race

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.