ഗു​രു​വാ​യൂ​ര്‍ ഉ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച്​ ആ​റാ​ട്ട് ദി​ന​ത്തി​ൽ ന​ട​ന്ന ഗ്രാ​മ​പ്ര​ദ​ക്ഷി​ണം

ഭക്തിയുടെ നിറവില്‍ ആറാട്ട്; ഗുരുവായൂര്‍ ഉത്സവം കൊടിയിറങ്ങി

ഗു​രു​വാ​യൂ​ര്‍: ഭ​ക്ത​രെ വി​ശ്വാ​സ നി​ര്‍വൃ​തി​യി​ല്‍ ആ​റാ​ടി​ച്ച് ഗു​രു​വാ​യൂ​ര്‍ ക്ഷേ​ത്രോ​ത്സ​വം കൊ​ടി​യി​റ​ങ്ങി. ആ​റാ​ട്ടു ക​ഴി​ഞ്ഞ് 11 ഓ​ട്ട​പ്ര​ദ​ക്ഷി​ണ​ത്തി​നു ശേ​ഷ​മാ​യി​രു​ന്നു 10 ദി​വ​സം നീ​ണ്ട ഉ​ത്സ​വ​ത്തി​ന് ബു​ധ​നാ​ഴ്ച രാ​ത്രി കൊ​ടി​യി​റ​ങ്ങി​യ​ത്. വൈ​കീ​ട്ട് ശ്രീ​ല​ക​ത്ത് മൂ​ല​വി​ഗ്ര​ഹ​ത്തി​ലെ ചൈ​ത​ന്യം വി​ശേ​ഷ പ​ഞ്ച​ലോ​ഹ ആ​റാ​ട്ടു​തി​ട​മ്പി​ലേ​ക്ക് സ​ന്നി​വേ​ശി​പ്പി​ക്കു​ന്ന ച​ട​ങ്ങ് ന​ട​ന്നു.

കൊ​ടി​മ​ര​ച്ചു​വ​ട്ടി​ല്‍ പൊ​ന്‍മ​ണ്ഡ​പ​ത്തി​ല്‍ തി​ട​മ്പ് എ​ഴു​ന്ന​ള്ളി​ച്ച് കീ​ഴ്ശാ​ന്തി നാ​കേ​രി ചെ​റി​യ വാ​സു​ദേ​വ​ന്‍ ന​മ്പൂ​തി​രി ദീ​പാ​രാ​ധ​ന ന​ട​ത്തി. ഗ്രാ​മ​പ്ര​ദ​ക്ഷി​ണ​ത്തി​ന്‍റെ എ​ഴു​ന്ന​ള്ളി​പ്പി​ന് കൊ​മ്പ​ന്‍ ന​ന്ദ​ന്‍ സ്വ​ര്‍ണ​ക്കോ​ല​ത്തി​ല്‍ പ​ഞ്ച​ലോ​ഹ​ത്തി​ട​മ്പേ​റ്റി. ചോ​റ്റാ​നി​ക്ക​ര വി​ജ​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ​ഞ്ച​വാ​ദ്യം അ​ക​മ്പ​ടി​യാ​യി. തീ​ര്‍ഥ​ക്കു​ള​ത്തി​ന് വ​ട​ക്കു​ഭാ​ഗ​ത്ത് പ​ഞ്ച​വാ​ദ്യം അ​വ​സാ​നി​ച്ച് പെ​രു​വ​നം കു​ട്ട​ന്‍ മാ​രാ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പാ​ണ്ടി​മേ​ളം തു​ട​ങ്ങി.

സ​ങ്ക​ട​നി​വൃ​ത്തി ച​ട​ങ്ങ് ക​ണ്ടി​യൂ​ര്‍പ​ട്ട​ത്ത് ന​മ്പീ​ശ​ന്‍ നി​ര്‍വ​ഹി​ച്ചു. എ​ഴു​ന്ന​ള്ളി​പ്പ് ഭ​ഗ​വ​തി​ക്കെ​ട്ടി​നു മു​ന്നി​ല്‍ സ​മാ​പി​ച്ചു. ആ​റാ​ട്ടു​ക​ട​വി​ല്‍ സ്വ​ര്‍ണ പീ​ഠ​ത്തി​ല്‍ തി​ട​മ്പ് എ​ഴു​ന്ന​ള്ളി​ച്ച് ഉ​ച്ച​പൂ​ജ ന​ട​ത്തി. തി​ട​മ്പു​മാ​യി ത​ന്ത്രി തീ​ര്‍ഥ​ക്കു​ള​ത്തി​ല്‍ മു​ങ്ങി​ക്ക​യ​റി​യ​തോ​ടെ ഭ​ക്ത​ര്‍ കു​ള​ത്തി​ലി​റ​ങ്ങി ആ​റാ​ട്ടു​കു​ളി ന​ട​ത്തി.

Tags:    
News Summary - Guruvayur festival flagged off

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.