ഗുരുവായൂര്‍: റെയിൽവേ പാളത്തിന് മുകളില്‍ ഗര്‍ഡറുകള്‍ സ്ഥാപിക്കാന്‍ ലഖ്നോ ആസ്ഥാനമായ റിസര്‍ച് ഡിസൈന്‍സ് ആന്‍ഡ് സ്റ്റാന്‍ഡേർഡ് ഓര്‍ഗനൈസേഷന്റെ (ആര്.ഡി.എസ്.ഒ) അനുമതി ലഭിച്ചതോടെ മേൽപാല നിര്‍മാണം അവസാന ഘട്ടത്തിലേക്ക് കടക്കുന്നു. കാലാവസ്ഥ അനുകൂലമായാല്‍ തിരുച്ചിറപ്പള്ളിയിലെ ഫാക്ടറിയില്‍നിന്ന് നിര്‍മാണം പൂര്‍ത്തിയായ ഗര്‍ഡറുകള്‍ റോഡ് മാര്‍ഗം ഗുരുവായൂരിലേക്ക് നീങ്ങും. ഒരാഴ്ചക്കകം ഗര്‍ഡറുകള്‍ എത്തിക്കാനാവുമെന്നാണ് പ്രതീക്ഷ.
റോഡ് മാര്‍ഗം ഗര്‍ഡര്‍ എത്തിച്ച് ഗുരുവായൂരിലിറക്കാന് കലക്ടറില്നിന്നുള്ള നിരാക്ഷേപ പത്രം ജൂലൈ 21ന് ലഭിച്ചിട്ടുണ്ട്. പാളത്തിന് മുകളിലെ ഭാഗത്ത് സ്ഥാപിക്കേണ്ട ഗര്‍ഡറുകളും നിലവില്‍ നിര്‍മാണം പൂര്‍ത്തിയായ ഭാഗത്തെയും പാളത്തിന് മുകളിലുള്ള ഭാഗത്തെയും ബന്ധിപ്പിക്കുന്ന അഡ്ജസ്റ്റ്മെന്റ് സ്പാനുകളും തിരുച്ചിറപ്പള്ളിയില്‍നിന്ന് ഒന്നിച്ചാണ് കൊണ്ടുവരുന്നത്.
ഗര്‍ഡറുകളും സ്പാനുകളുമായെത്തുന്ന വാഹനങ്ങള്‍ക്ക് പ്രവേശിക്കാനായി റെയില്‍വേ ഗേറ്റിന് സമീപം ഉയരം കൂടിയ വാഹനങ്ങള്‍ക്കുള്ള തടസ്സം നീക്കം ചെയ്യും. ഗേറ്റ് പൂര്‍ണമായി അടക്കുന്നതിനാല്‍ നീക്കം ചെയ്യുന്ന തടസ്സം പുനഃസ്ഥാപിക്കില്ല.
പാലം സെപ്റ്റംബറില്‍ തന്നെ പൂര്‍ത്തിയാക്കാമെന്ന് റെയില്‍വേ ഡിവിഷനല്‍ മാനേജര്‍ എന്‍.കെ. അക്ബര്‍ എം.എല്‍.എയെ അറിയിച്ചിട്ടുണ്ട്. നിര്‍മാണം പൂര്‍ത്തിയായ ഭാഗത്തെ കൈവരികളുടെ നിര്‍മാണം നടന്നു വരികയാണ്. പാളത്തിന്റെ മുകളിലെ ഭാഗത്ത് ഗര്‍ഡറുകള്‍ സ്ഥാപിക്കലും കോണ്‍ക്രീറ്റിങ്ങും ഈ ഭാഗത്തെ നിര്‍മാണം പൂര്‍ത്തിയായ ഭാഗവുമായി ബന്ധിപ്പിക്കലുമാണ് ഇനി നടക്കാനുള്ളത്. അത് പൂര്‍ത്തിയായാല്‍ പാലത്തിന് മുകളിലെ ടാറിങ് നടത്തി തുറന്ന് നല്‍കാം. സര്‍വിസ് റോഡുകളുടെ നിർമാണം പൂര്‍ത്തിയായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.