ഗുരുവായൂര്‍: ഗുരുവായൂർ മേൽപാലം കിഫ്ബിയെ അന്ധമായി എതിർത്തവർക്കുള്ള കൃത്യമായ മറുപടിയാണെണ് മുഖ്യമന്ത്രി പിണറായി വിജയൻ. ഗുരുവായൂർ റെയിൽവേ മേൽപാല ഉദ്ഘാടനം ഓണ്‍ലൈനിലൂടെ നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. നാടിന് ആവശ്യമായ ഒട്ടേറെ പദ്ധതികൾ കിഫ്ബി വഴി നടപ്പാക്കിയെന്ന് അദ്ദേഹം പറഞ്ഞു.
സ്കൂൾ, ആശുപത്രി, റോഡ് എന്നിവ കിഫ്ബി വഴി പൂർത്തിയാകുമ്പോൾ നേരേത്ത പരിഹസിച്ചവർ നിലപാട് മാറ്റിത്തുടങ്ങിയിട്ടുണ്ട്. കിഫ്ബി വഴി അനുവദിച്ച 25.64 കോടി ഉപയോഗിച്ചാണ് ഗുരുവായൂരിലെ പാലം നിർമിച്ചത്. ജനങ്ങൾക്കും നാടിനും ആവശ്യമായ പദ്ധതി നടപ്പാക്കുക എന്നതാണ് സർക്കാറിന്റെ നയമെന്നും മുഖ്യമന്ത്രി പറഞ്ഞു.
2025ൽ ദേശീയപാത 66 തുറന്ന് നൽകുമെന്ന് അധ്യക്ഷത വഹിച്ച മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. കിഫ്ബി തട്ടിപ്പാണെന്ന് പറഞ്ഞവരുടെ വായടപ്പിച്ചിരിക്കുകയാണ് ഗുരുവായൂരിലെ പാലമെന്ന് മന്ത്രി കെ. രാജന് പറഞ്ഞു. എന്‍.കെ. അക്ബര്‍ എം.എല്‍.എ, ടി.എന്‍. പ്രതാപന് എം.പി എന്നിവര്‍ മുഖ്യാതിഥികളായി.
എം.എല്‍.എമാരായ മുരളി പെരുനെല്ലി, ഇ.ടി. ടൈസൺ, ആർ.ബി.ഡി.സി.കെ എം.ഡി എസ്. സുഹാസ്, കിഫ്ബി സി.ഇ.ഒ ഡോ. കെ.എം. അബ്രഹാം, റെയില്‍വേ ചീഫ് എന്‍ജിനീയര്‍ വി. രാജഗോപാല്‍, കലക്ടര്‍ വി.ആര്. കൃഷ്ണതേജ, മുന്‍ എം.എല്‍.എ കെ.വി. അബ്ദുൽ ഖാദര്‍, നഗരസഭ ചെയര്മാന് എം. കൃഷ്ണദാസ്, ദേവസ്വം ചെയര്മാന് ഡോ. വി.കെ. വിജയന്, ആര്.ബി.ഡി.സി.കെ ജനറല്‍ മാനേജര്‍ ടി.എസ്. സിന്ധു, ചാവക്കാട് നഗരസഭാധ്യക്ഷ ഷീജ പ്രശാന്ത്, എം.എം. വർഗീസ്, കെ.കെ. വത്സരാജ്, പി.ഐ. സൈമൺ, എ.വി. വല്ലഭൻ, അഡ്വ. സി.ടി. ജോഫി, ടി.വി. സുരേന്ദ്രൻ, വിജിത സന്തോഷ്, ജാസ്മിൻ ഷഹീർ, കെ.പി.എ. റഷീദ്, വി.കെ. സുജിത്ത് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.