ഗുരുവായൂര്‍: നഗരസഭയുടെ മാസ്റ്റര്‍ പ്ലാനിന് സര്‍ക്കാര്‍ അംഗീകാരം നല്കി. പ്ലാന്‍ ഗസറ്റില്‍ വിജ്ഞാപനം ചെയ്യുകയാണ് അടുത്ത നടപടി ക്രമം. ഇതിനുശേഷം മാസ്റ്റര്‍ പ്ലാന്‍ പ്രാബല്യത്തിലാകും. മാസ്റ്റര്‍ പ്ലാനിനായി രൂപവത്കരിച്ച പ്രത്യേക കമ്മിറ്റിയുടെ ശിപാര്‍ശകള്‍ ഫെബ്രുവരിയില്‍ കൗണ്‍സില്‍ അംഗീകരിച്ചിരുന്നു. ചീഫ് ടൗണ്‍ പ്ലാനറുടെ പരിശോധനക്കായി കൈമാറി. പരിശോധനക്കുശേഷം സര്‍ക്കാറിന് കൈമാറിയ പ്ലാനിനാണ് സർക്കാർ അംഗീകാരം നൽകിയത്. ഗുരുവായൂര്‍ ടൗണ്ഷിപ്പായിരിക്കെ 1965ല്‍ തയാറാക്കിയ മാസ്റ്റര്‍ പ്ലാനാണ് നേരത്തേ ഉണ്ടായിരുന്നത്. 2010ല്‍ ഒരു മാസ്റ്റര്‍ പ്ലാന്‍ അവതരിപ്പിച്ചെങ്കിലും അത് നടപ്പാക്കാനായില്ല. പൂക്കോട്, തൈക്കാട് പഞ്ചായത്തുകള്‍ നഗരസഭയോട് ലയിപ്പിച്ചതിനാല്‍ പുതിയ മാസ്റ്റര്‍ പ്ലാന്‍ വേണമെന്ന് ആവശ്യപ്പെട്ടാണ് അന്നത്തെ മാസ്റ്റര്‍ പ്ലാന്‍ നടപ്പാക്കാതിരുന്നത്. അമൃത് പദ്ധതിയുടെ ഭാഗമായാണ് 20 വര്‍ഷത്തെ വികസനം മുന്‍കൂട്ടി കണ്ട് ഇപ്പോൾ മാസ്റ്റര്‍ പ്ലാന്‍ തയാറാക്കിയിരിക്കുന്നത്. മാസ്റ്റര്‍ പ്ലാനിനനുസൃതമായി ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ഏഴ് വര്‍ഷത്തിനകം പൂര്‍ത്തിയായില്ലെങ്കില്‍ നിര്‍ദേശങ്ങളും മേഖലകളും ഇല്ലാതാകും. രണ്ടുവര്‍ഷം മുമ്പാണ് ഇപ്പോഴത്തെ മാസ്റ്റര്‍ പ്ലാനിനുള്ള നടപടികള്‍ ആരംഭിച്ചത്.
മാസ്റ്റർ പ്ലാനിലെ നിർദേശങ്ങൾ നഗരസഭയില്‍ ആറ് മേഖലകള്‍: ടെമ്പിള്‍ കോര്‍ (ക്ഷേത്രത്തിന് ചുറ്റും 100 മീറ്റര്‍), തീര്‍ഥാടക സോണ്‍, മിക്സഡ് സോണ്‍, പാര്‍പ്പിട മേഖല, കൃഷിയും പാര്‍പ്പിടങ്ങളും ചേര്‍ന്ന മേഖല, കണ്ടല്‍ കാടുകള്‍, ജലാശയങ്ങള്‍, വയലുകള്‍ എന്നിവയടങ്ങിയ മേഖല എന്നിങ്ങനെ ആറ് മേഖലകള്‍. തീര്‍ഥാടക സോണില്‍ കെട്ടിടങ്ങളുടെ ഉയരം 18 മീറ്റര്‍ വരെ. 10 മീറ്ററിലധികം ഉയരം വേണ്ട കെട്ടിടങ്ങള്‍ക്ക് ചീഫ് ടൗണ്‍ പ്ലാനറുടെ പ്രത്യേക അനുമതി വേണം. റോഡുകള്‍-ഗുരുവായൂരിലൂടെ കടന്നു പോകുന്ന സംസ്ഥാന പാതകള്‍ വീതി കൂട്ടണം. തൃശൂര്‍-ചൂണ്ടല്‍, കുന്നംകുളം-ചാവക്കാട് റോഡുകള്‍ 23 മീറ്ററും മമ്മിയൂര്‍-പൊന്നാനി റോഡ് 15 മീറ്ററും. ഔട്ടര്‍ റിങ് റോഡ്, ചാവക്കാട് കാഞ്ഞാണി റോഡ്, ചൊവ്വല്ലൂര്‍പ്പടി-പാവറട്ടി റോഡ് എന്നിവ 15 മീറ്റര്‍. ഇന്നര്‍ റിങ് റോഡ്, ഗുരുവായൂര്‍-കാരക്കാട്, ഗുരുവായൂര്‍-മുതുവട്ടൂര്‍, പേരകം റോഡ്, തമ്പുരാന്‍പടി-കോട്ടപ്പടി, മാവിന്‍ചുവട്-ശവക്കോട്ട എന്നിവ 12 മീറ്റര്‍. ഓവുങ്ങല്പള്ളി- തമ്പുരാന്‍പടി, കോട്ടപ്പടി, ചൊവ്വല്ലൂര്‍പ്പടി, പാവറട്ടി, ചാവക്കാട് എന്നീ ഭാഗങ്ങളെ ബന്ധിപ്പിച്ച് 20.5 കിലോമീറ്റര്‍ നീളത്തില്‍ റിങ് റോഡ്.
എട്ട് മീറ്റര്‍ ആകുന്ന റോഡുകള്‍: ഔട്ടര്‍ റിങ് റോഡ്-നളന്ദ-കമ്പനിപ്പടി റോഡ്, കാരക്കാട് റോഡ്, എടുപ്പുള്ളി ജാറം റോഡ്, നാനൂറാംപടി റോഡ്, ബ്രാഹ്മണ സമൂഹം റോഡ്, അപ്പാസ് തിയറ്റര്‍ റോഡ്, ചിറമ്മല്‍ പള്ളി റോഡ്, പാലാ ബസാര്‍-പട്ടണപ്പുര - കിയാര ജങ്ഷന്-കിസാന്‍ റോഡ്, ബ്രഹ്മകുളം-കോതകുളങ്ങര അമ്പലം റോഡ്, കെ.ബി.എം-കിയാര ജങ്ഷന് ശിവക്ഷേത്രം റോഡ്, നാല്ക്കാലി മന്നിക്കര റോഡ്, തൈക്കാട് പള്ളി റോഡ്, കരുവാന്പടി-കോതകുളങ്ങര റോഡ്, കാവീട്-മുതുവട്ടൂര്‍ റോഡ്, പനാമ-സുനേന നഗര്‍-താഴിശ്ശേരി റോഡ്, കോട്ടപ്പടി-അഞ്ഞൂര് റോഡ്, താമരയൂര്‍ ദേശാഭിമാനി റോഡ്, പെരുവഴി തോട് റോഡ്, ചക്കപ്പന്തറ റോഡ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.