‘ഹ​രാ ഗീ​ലാ സൂ​ഖാ നീ​ല’

പ്ര​ചാ​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി

പ​കു​തി ഭാ​ഗം നീ​ല​നി​റ​ത്തി​ലും പ​കു​തി​ഭാ​ഗം പ​ച്ച​നി​റ​ത്തി​ലും പ്ര​കാ​ശ​മ​ണി​ഞ്ഞ്

നി​ൽ​ക്കു​ന്ന ഗു​രു​വാ​യൂ​ർ

ന​ഗ​ര​സ​ഭ ഓ​ഫി​സ്

മാലിന്യം പൂർണമായും ഉറവിടത്തിൽ വേർതിരിക്കാൻ ഗുരുവായൂർ നഗരസഭ

ഗുരുവായൂർ: ഉറവിടം മുതൽ മാലിന്യം ജൈവവും അജൈവവുമായി വേർതിരിക്കാനുള്ള തീവ്ര പ്രചാരണ പരിപാടികളുമായി ഗുരുവായൂർ നഗരസഭ. സ്വച്ഛതാ കി ദോ രംഗ് എന്ന ദേശീയ പരിപാടിയുടെ ഭാഗമായാണ് പ്രചാരണം.

പച്ച നിറമുള്ള സംഭരണികളിൽ ജൈവ മാലിന്യവും നീല നിറമുള്ള സംഭരണികളിൽ അജൈവ മാലിന്യങ്ങളും ശേഖരിക്കാൻ 'ഹരാ ഗീലാ സൂഖാ നീല' എന്ന മുദ്രാവാക്യം മുൻ നിർത്തിയാണ് പ്രചാരണം.

ചെയർമാൻ എം. കൃഷ്ണദാസ് ലോഗോ പ്രകാശനം ചെയ്തു. സ്കൂൾ അസംബ്ലികളിൽ പ്രതിജ്ഞ, ക്വിസ്, ബോധവത്‌കരണ ക്ലാസുകൾ, ചിത്രരചനാ മത്സരം എന്നിവയും സംഘടിപ്പിച്ചു.

നഗരസഭ തലത്തിൽ സൈക്കിൾ റാലി, പച്ച, നീല നിറങ്ങളിൽ വേഷം ധരിച്ച് കൗൺസിലർമാരും ജീവനക്കാരും നടത്തിയ ബോധവത്കരണ റാലി, കൂട്ടയോട്ടം എന്നിവയുമുണ്ടായി. പ്രചാരണത്തിന്റെ ഭാഗമായി ഒരാഴ്ചക്കാലം നഗരസഭ കാര്യാലയം പകുതി ഭാഗം നീലനിറത്തിലും പകുതിഭാഗം പച്ചനിറത്തിലും പ്രകാശമണിഞ്ഞുനിന്നത് കൗതുകമായി.

Tags:    
News Summary - Guruvayur Municipal Corporation to segregate waste completely at source

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.