ഗുരുവായൂർ: ഫെബ്രുവരിയിൽ പൂർത്തിയാകുമെന്ന് നിർമാണ കമ്പനി അറിയിച്ച റെയിൽവേ മേൽപാലത്തിന്റെ പൈലിങ് വൈകുന്നു. ആകെ വേണ്ട 46 പൈലുകളിൽ 10എണ്ണത്തോളം പൂർത്തിയാകാനുണ്ട്. ഡിസംബറിലാണ് പൈലിങ് ആരംഭിച്ചത്. ഒമ്പത് മാസത്തിനുള്ളിൽ പാലത്തിന്റെ നിർമാണം പൂർത്തിയാകുമെന്നാണ് അറിയിച്ചിരുന്നത്. ഈ മാസം 28നകം പൈലിങ് അവസാനിക്കുമെന്നും കമ്പനി അറിയിച്ചിരുന്നു.
എന്നാൽ ജല വിതരണ പൈപ്പുകൾ മാറ്റി സ്ഥാപിക്കുന്നത് വൈകിയതാണ് പൈലിങ് വൈകാനിടയാക്കിയതെന്ന് പറയുന്നു. പൈപ്പുകൾ മാറ്റാതിരുന്നതോടെ പൈലിങിനുള്ള ആധുനിക ഉപകരണങ്ങൾ മറ്റൊരിടത്തേക്ക് മാറ്റി. ഇവ തിരിച്ചെത്തിച്ചിട്ടുണ്ട്. ജല വിതരണ പൈപ്പ് മാറ്റുന്നത് വൈകിയതിനെ തുടർന്ന് പ്രദേശത്തെ വ്യാപാരികൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
കാലതാമസം ഒഴിവാക്കാന്‍ ആധുനിക സംവിധാനമായ സ്റ്റീല്‍-കോണ്‍ക്രീറ്റ് കോമ്പോസിറ്റ് സ്ട്രക്ചര്‍ മാതൃക ഉപയോഗിച്ചാണ് പാലത്തിന്റെ നിര്‍മാണം. പൈല്, പൈല് ക്യാപ്പ് എന്നിവ കോണ്‍ക്രീറ്റും, പിയര്‍, പിയര്‍ ക്യാപ്പ്, ഗര്‍ഡര്‍ എന്നിവ സ്റ്റീലും ഡെക് സ്ലാബ് കോണ്‍ക്രീറ്റിലുമായാണ് നിര്‍മിക്കുന്നത്. സ്റ്റീല്‍ തൂണുകളും ബീമുകളും ചെന്നൈയില്‍ തയാറാക്കി ഇവിടെയെത്തിച്ച് ഘടിപ്പിക്കും. കിഫ്ബിയില്‍നിന്നും 33 കോടി രൂപയാണ് മേല്‍പാലത്തിന് വകയിരുത്തിയത്. 517.32 മീറ്റര്‍ നീളമുള്ള പാലത്തിന് 10.15 മീറ്ററാണ് വീതി. റോഡിന് 7.5 മീറ്റര്‍ വീതിയുണ്ടാകും. ഇരുവശത്തും 1.5 മീറ്ററില്‍ നടപ്പാതയുണ്ട്. നാലു മീറ്റര്‍ വീതിയില്‍ സര്‍വിസ് റോഡും പദ്ധതിയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.