രാഷ്​ട്രീയ ഗതിമാറ്റങ്ങളിലേക്ക്​ ഗുരുവായൂർ

ഗുരുവായൂര്‍: നഗരസഭ തെരഞ്ഞെടുപ്പി​െൻറ പടിവാതിലിൽ നിൽക്കുമ്പോൾ നടന്ന വികസന രേഖ പ്രകാശന ചടങ്ങ് ഗുരുവായൂരിലെ രാഷ്​ട്രീയ ഗതിമാറ്റങ്ങളുടെ സൂചനയായി. ഭൂരിഭാഗം യു.ഡി.എഫ് കൗൺസിലർമാരും പങ്കെടുക്കാതിരുന്ന ചടങ്ങിൽ മൂന്നുപേരുടെ സാന്നിധ്യം ശ്രദ്ധേയമായി. കോൺഗ്രസിൽനിന്ന് സസ്പെൻഷനിൽ കഴിയുന്ന ബഷീർ പൂക്കോടാണ് കെ.വി. അബ്​ദുൽ ഖാദർ എം.എൽ.എ പ്രകാശനം ചെയ്ത രേഖ ഏറ്റുവാങ്ങിയത്.

ചുവന്ന കുർത്തയും ചുവപ്പ് കരയുള്ള മുണ്ടും അണിഞ്ഞെത്തിയ ബഷീറിനെ ഭരണപക്ഷം വരവേറ്റു. ചെയർമാൻ തെരഞ്ഞെടുപ്പിൽ വിപ്പ് ലംഘിച്ചതിന് പുറത്താക്കിയിട്ടുള്ള കൗൺസിലർ ടി.കെ. വിനോദ്കുമാറും ചടങ്ങിലുണ്ടായിരുന്നു. കോൺഗ്രസ് കൗൺസിലറായ പ്രസാദ് പൊന്നരാശേരിയും വികസന രേഖ ​ൈകയിലേന്തി എൽ.ഡി.എഫ് കൗൺസിലർമാർക്കൊപ്പം ഫോട്ടോക്ക് അണിനിരന്നു.

യു.ഡി.എഫി​െൻറ മറ്റ് 17 കൗൺസിലർമാരും ചടങ്ങിനെത്തിയില്ല. വികസനം മുരടിപ്പിച്ച ഭരണസമിതിയായതിനാലാണ് തങ്ങൾ വിട്ടുനിന്നതെന്ന് കോൺഗ്രസ് കൗൺസിലർ ആൻറോ തോമസ് പറഞ്ഞു. ഗുരുവായൂരി​െൻറ മുഖച്ഛായ തന്നെ മാറ്റുന്ന ബൃഹദ് പദ്ധതികൾക്ക് തുടക്കം കുറിക്കാൻ ഈ കൗൺസിലിന് സാധിച്ചതായി പ്രകാശനം നിർവഹിച്ച കെ.വി. അബ്​ദുൾ ഖാദർ എം.എൽ.എ പറഞ്ഞു. നഗരസഭയിൽ നടപ്പാക്കിയ 446 കോടിയുടെ വികസന പദ്ധതികൾ രേഖയിലുണ്ട്.

വൈസ് ചെയർമാൻ അഭിലാഷ് വി. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ കെ.വി. വിവിധ്, എം.എ. ഷാഹിന, ടി.എസ്. ഷെനിൽ, മുൻ ചെയർമാൻ ടി.ടി. ശിവദാസൻ, മുൻ വൈസ് ചെയർമാൻ കെ.പി. വിനോദ് എന്നിവർ സംസാരിച്ചു.

Tags:    
News Summary - Guruvayur Political change

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.