ഗുരുവായൂര്‍: റെയില്‍വേ മേൽപാലത്തിൽ പാളത്തിന് മുകളില്‍ വരുന്ന ഭാഗത്തിനുള്ള ഗര്‍ഡറുകള്‍ തിങ്കളാഴ്ച രാവിലെ ഗുരുവായൂരിലെത്തി. തിരുച്ചിറപ്പള്ളിയിലെ ഫാക്ടറിയില്‍നിന്നാണ് ഗര്‍ഡറുകള്‍ എത്തിയത്. പാലത്തിന്റെ അവസാന ഘട്ട നിര്‍മാണത്തിനുള്ള സാമഗ്രികളെല്ലാം ഇതോടെ സ്ഥലത്തെത്തി. ഇനി കൃത്യമായി ജോലികള്‍ നടന്നാല്‍ രണ്ട് മാസത്തിനകം പാലം പൂര്‍ത്തിയാകും. ഗര്‍ഡര്‍ പാലത്തില്‍ ഘടിപ്പിച്ചാല്‍ സ്ലാബുകള്‍ കോണ്‍ക്രീറ്റ് ചെയ്യും. നിലവില്‍ നിര്‍മിച്ച ഭാഗങ്ങളും പാളത്തിന് മുകളില്‍ നിര്‍മിക്കുന്ന ഭാഗവും തമ്മില്‍ ബന്ധിപ്പിക്കേണ്ടതുണ്ട്.
കൈവരികളുടെ നിര്‍മാണവും റോഡ് ടാറിങ്ങും കഴിയുന്നതോടെ പാലം തുറക്കാനാവും. സെപ്റ്റംബര്‍ അവസാനത്തോടെ തന്നെ പണികള്‍ പൂര്‍ത്തിയാകുമെന്ന് എന്‍.കെ. അക്ബര്‍ എം.എല്‍.എ അറിയിച്ചു. നിര്‍മാണ പ്രവൃത്തികളുടെ അടുത്ത അവലോകന യോഗം ആഗസ്റ്റ് നാലിന് നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുമെന്നും എം.എല്‍.എ പറഞ്ഞു. 2021 ഡിസംബറിലാണ് പാലത്തിന്റെ പണികള്‍ ആരംഭിച്ചത്. 517.32 മീറ്റര്‍ നീളവും 10.15 മീറ്റര്‍ വീതിയുമാണ് പാലത്തിനുള്ളത്. സര്‍വിസ് റോഡിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.