ഗുരുവായൂർ: 30ന് മന്ത്രി വി.എൻ. വാസവൻ തറക്കല്ലിടുന്ന ദേവസ്വം സൂപ്പർ സ്പെഷാലിറ്റി ആശുപത്രി നിർമിക്കുന്നത് ആവശ്യമായ സൗകര്യങ്ങൾ ഇല്ലാത്തയിടത്തെന്ന് ആക്ഷേപം. തെക്കെ നടയിൽ നിലവിലെ മെഡിക്കൽ സെന്റർ നിൽക്കുന്ന സ്ഥലത്താണ് പുതിയ ആശുപത്രി ഉദ്ദേശിക്കുന്നത്. മൂന്ന് ഏക്കറിൽ താഴെയാണ് ഇവിടെ സ്ഥലമുള്ളത്. ഇത്രയും തിരക്കും സ്ഥല പരിമിതിയും ഉള്ളയിടത്തല്ല ആശുപത്രി വേണ്ടതെന്നാണ് അഭിപ്രായം.
മൾട്ടി ലെവൽ പാർക്കിങ്, വി.ഐ.പികൾ ക്ഷേത്രത്തിലെത്തുന്ന പ്രധാന വഴി, അവർ തമാസിക്കുന്ന ശ്രീവത്സം ഗസ്റ്റ് ഹൗസ്, സിനിമ തിയേറ്ററുകൾ , എ.സി.പി ഓഫിസ്, പൊലീസ് സ്റ്റേഷൻ, ശുചിമുറി സമുച്ചയം എന്നിവക്കിടയിലാണ് ആശുപത്രി വരുന്നത്. ഇതിന് പുറമെ ഗതാഗത കുരുക്ക് സ്ഥിരമായുള്ള സ്ഥലവുമാണ്. ആശുപത്രിക്കെന്ന പേരിൽ നേരത്തെ തിരുത്തിക്കാട്ട് പറമ്പ് ഏറ്റെടുത്തിരുന്നു.
റോഡിന് വീതി കുറവെന്ന പേരിൽ ആ സ്ഥലം ഒഴിവാക്കി. നേരത്തെ ടി.വി. ചന്ദ്രമോഹൻ ദേവസ്വം ചെയർമാനായിരിക്കെ ഇപ്പോൾ സൂപ്പർ സ്പെഷാലിറ്റി ആശുപത്രി ഉദ്ദേശിക്കുന്നിടത്ത് ഡയഗ്നോസ്റ്റിക് സെന്ററിന് തറക്കല്ലിട്ടിരുന്നെങ്കിട്ടും തുടർ നടപടികൾ ഉണ്ടായില്ല.
ഇപ്പോഴത്തെ ആശുപത്രിയുടെ ടെൻഡർ നടപടികൾ ആരംഭിച്ചിട്ടില്ല. ഫണ്ട് വാഗ്ദാനം ചെയ്ത അംബാനിയിൽ നിന്നും കൃത്യമായ ഉറപ്പുകളും ലഭി ച്ചിട്ടില്ല. അംബാനി ഫണ്ട് നൽകിയില്ലെങ്കിലും നിർമാണവുമായി മുന്നോട്ട് പോകാനാണ് ദേവസ്വം തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.