ഗുരുവായൂർ: മതത്തിൽ രാഷ്ട്രീയ പാർട്ടികളുടെ ഇടപെടൽ കൂടുതൽ മെച്ചപ്പെട്ട സമൂഹത്തെ സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിെൻറ ഏറ്റവും വലിയ തെളിവാണ് ഗുരുവായൂരെന്നും ക്ഷേത്രപ്രവേശന സത്യഗ്രഹ സമര നവതിയുടെ ഭാഗമായി ദേവസ്വം നടത്തുന്ന ആഘോഷ പരിപാടികൾ ഓൺലൈനിൽ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു.
പി. കൃഷ്ണപിള്ളയും എ.കെ.ജിയും അടക്കമുള്ള രാഷ്ട്രീയ നേതാക്കളുടെ ഇടപെടൽ കാരണമാണ് ഗുരുവായൂർ നടയിൽ മാനവികത ഉണ്ടായത്. മതത്തെ ആധുനിക ദർശനങ്ങളോട് കൂടി നവീകരിക്കുന്നതിന് രാഷ്ട്രീയം വഹിച്ച പങ്ക് ആർക്കും നിഷേധിക്കാനാകിെല്ലന്നും മുഖ്യമന്ത്രി പറഞ്ഞു. മേല്‍പത്തൂര്‍ ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തിൽ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍ ഓൺലൈനായി അധ്യക്ഷത വഹിച്ചു. കേന്ദ്ര സാഹിത്യ അക്കാദമിയുടെ ഉന്നത ഫെലോഷിപ് ലഭിച്ച സാഹിത്യകാരി ഡോ. എം. ലീലാവതിയെ തൃശൂർ പുറനാട്ടുകര ശ്രീരാമകൃഷ്ണ ആശ്രമത്തിലെ സ്വാമി നന്ദാത്മജാനന്ദ ആദരിച്ചു. ടി.എൻ. പ്രതാപൻ എം.പി, ഗുരുവായൂര്‍ നഗരസഭ ചെയര്‍മാന്‍ എം. കൃഷ്ണദാസ്, ദേവസ്വം ചെയര്‍മാന്‍ അഡ്വ. കെ.ബി. മോഹന്‍ദാസ്, ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരി, എ.വി. പ്രശാന്ത്, അഡ്വ. കെ.വി. മോഹനകൃഷ്ണൻ, കെ. അജിത്, കെ.വി. ഷാജി, ഇ.പി.ആർ. വേശാല എന്നിവർ സംസാരിച്ചു. ഒരുവര്‍ഷം നീളുന്ന ആഘോഷ പരിപാടികളാണ് ദേവസ്വം നടത്തുന്നത്.
ഗുരുവായൂര്‍ സത്യഗ്രഹ നവതി ആഘോഷിച്ചു
ഗുരുവായൂര്‍: ജാതി വ്യവസ്ഥക്കെതിരെ നടന്ന ഐതിഹാസികമായ ഗുരുവായൂര്‍ സത്യഗ്രഹത്തിെൻറ നവതി വിവിധ സംഘടനകളുടെ നേതൃത്വത്തിൽ വിപുലമായ ചടങ്ങുകളോടെ ആഘോഷിച്ചു. ഗുരുവായൂർ ദേവസ്വത്തിെൻറ ആഭിമുഖ്യത്തിൽ രാവിലെ സത്രം വളപ്പിലെ സത്യഗ്രഹ സ്മാരക സ്തൂപത്തിൽ നടത്തിയ പുഷ്പാർച്ചന ഗുരുവായൂർ നഗരസഭ ചെയർമാൻ എം. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. ദേവസ്വം ചെയർമാൻ അഡ്വ. കെ.ബി. മോഹൻദാസ് അധ്യക്ഷത വഹിച്ചു. ദേവസ്വം ഭരണസമിതി അംഗങ്ങളായ എ.വി. പ്രശാന്ത്, കെ.വി. ഷാജി, ഇ.പി.ആർ. വേശാല, കെ.വി. മോഹനകൃഷ്ണൻ, ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ.വി. വിനയൻ തുടങ്ങിയവർ സന്നിഹിതരായി.
സത്യഗ്രഹ സ്മാരക സമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അനുസ്മരണം ദേവസ്വം ചെയർമാൻ കെ.ബി. മോഹൻദാസ് ഉദ്ഘാടനം ചെയ്തു. മമ്മിയൂർ ദേവസ്വം ചെയർമാൻ ജി.കെ. പ്രകാശ് അധ്യക്ഷത വഹിച്ചു. നഗരസഭ മുൻ ചെയർപേഴ്സൻ പി.കെ. ശാന്തകുമാരി, കൗൺസിലർമാരായ ശോഭ ഹരി നാരായണൻ, കെ.പി. ഉദയൻ, അഭിലാഷ് ചന്ദ്രൻ, സി.വി. ശ്രീനിവാസൻ, എസ്.എൻ.ഡി.പി യൂനിയൻ പ്രസിഡൻറ് പി.എസ്. പ്രേമാനന്ദൻ, എൻ.എസ്.എസ് യൂനിയൻ പ്രസിഡൻറ് കെ. രാമചന്ദ്രൻ നായർ, വേട്ടവ മഹാസഭ താലൂക്ക് സെക്രട്ടറി സി.വി. മുരളീധരൻ, എൻ. പ്രഭാകരൻ നായർ, മർച്ചൻറ്സ് അസോസിയേഷൻ പ്രസിഡൻറ് ടി.എൻ. മുരളി, രവി ചങ്കത്ത്, വി. അച്യുതകുറുപ്പ്, ആർ. നാരായണൻ, സി.പി. നായർ, വി. അച്യുതൻകുട്ടി എന്നിവർ സംബന്ധിച്ചു.
സമിതി പ്രസിഡൻറ് ജനു ഗുരുവായൂർ ആമുഖ പ്രഭാഷണം നടത്തി. നഗരസഭയുടെ നേതൃത്വത്തിൽ കിഴക്കേ നടയിൽ പ്രത്യേകം തയാറാക്കിയ സ്തൂപത്തിൽ പുഷ്പാർച്ചനയും തുടർന്ന് ടൗൺഹാളിൽ സത്യഗ്രഹത്തിെൻറ നവതി അനുസ്മരണവും സംഘടിപ്പിച്ചു. സി.പി.എമ്മിെൻറ നേതൃത്വത്തിൽ ഒരു വർഷം നീളുന്ന ഗുരുവായൂർ ക്ഷേത്ര പ്രവേശന സത്യഗ്രഹ നവതി ആഘോഷങ്ങൾക്ക് തുടക്കമായി. സത്യഗ്രഹ സ്മൃതി സംഗമം സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം ബേബി ജോൺ ഉദ്ഘാടനം ചെയ്തു.സി.പി.എം ജില്ല കമ്മിറ്റിയംഗം എം. കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു. ജില്ല കമ്മിറ്റിയംഗം സി. സുമേഷ്, ചാവക്കാട് നഗരസഭ ചെയർപേഴ്സൻ ഷീജ പ്രശാന്ത്, എ.എച്ച്. അക്ബർ, എം.ആർ. രാധാകൃഷ്ണൻ, എം.സി. സുനിൽകുമാർ, ഏരിയ സെക്രട്ടറി ടി.ടി. ശിവദാസ്, കെ.ആർ. സൂരജ് എന്നിവർ സംസാരിച്ചു.
പിണറായിയും മോദിയും നാണയത്തിെൻറ രണ്ട് വശം –കെ.സി. വേണുഗോപാൽ
ഗുരുവായൂർ: മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഒരു നാണയത്തിെൻറ രണ്ട് വശങ്ങളാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. സവർക്കറെ മഹത്വവത്കരിക്കാൻ മഹാത്മാഗാന്ധിയെ പോലും തെറ്റായി വ്യാഖ്യാനിക്കുകയാണ് മോദി ചെയ്യുന്നതെങ്കിൽ ഗുരുവായൂർ സത്യഗ്രഹത്തെ ഹൈജാക് ചെയ്യാൻ ശ്രമിക്കുകയാണ് പിണറായി വിജയനെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു. ഗുരുവായൂർ സത്യഗ്രഹ നവതി ആഘോഷത്തിെൻറ ഭാഗമായി ജില്ല കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഡി.സി.സി പ്രസിഡൻറ് ജോസ് വള്ളൂർ അധ്യക്ഷത വഹിച്ചു. ഡോ. എം. ലീലാവതി നവതി ജ്യോതി തെളിച്ചു. ഗുരുവായൂർ സത്യഗ്രഹ സമരത്തിൽ പങ്കെടുത്തവരുടെ കുടുംബാംഗങ്ങളെ ആദരിച്ചു. എം.പിമാരായ ടി.എൻ. പ്രതാപൻ, രമ്യ ഹരിദാസ്, കെ.പി.സി.സി ജനറൽ സെക്രട്ടറി ടി.യു. രാധാകൃഷ്ണൻ, മുൻ എം.എൽ.എമാരായ ടി.വി. ചന്ദ്രമോഹൻ, പി.എ. മാധവൻ, അനിൽ അക്കര, ഡി.സി.സി മുൻ പ്രസിഡൻറുമാരായ ഒ. അബ്ദുൽ റഹിമാൻ കുട്ടി, എം.പി. വിൻസെൻറ്, മുൻ എം.പി സി. ഹരിദാസ്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് സി.എ. ഗോപപ്രതാപൻ തുടങ്ങിയവർ സംസാരിച്ചു. സമ്മേളനത്തിന് മുന്നോടിയായി ഗുരുവായൂർ, പാവറട്ടി, വടക്കേക്കാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നവതി ജ്യോതി പദയാത്രയുമുണ്ടായി.
ഗുരുവായൂർ സത്യഗ്രഹം ജാതി വ്യവസ്ഥക്കെതിരായ ഏകോപിത പോരാട്ടം –മന്ത്രി എം.വി. ഗോവിന്ദന്‍
ഗുരുവായൂർ: ജാതി വ്യവസ്ഥക്കെതിരെ ജനങ്ങളുടെ ഏകോപിത പോരാട്ടമായിരുന്നു ഗുരുവായൂര്‍ സത്യഗ്രഹമെന്ന് മന്ത്രി എം.വി. ഗോവിന്ദന്‍. ഗുരുവായൂര്‍ ക്ഷേത്ര പ്രവേശന സത്യഗ്രഹത്തിെൻറ 90ാം വാര്‍ഷികത്തിെൻറ ഭാഗമായി ഗുരുവായൂര്‍ നഗരസഭ സംഘടിപ്പിച്ച അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമൂഹത്തിലെ ജീര്‍ണതകള്‍ക്കെതിരായ പോരാട്ടം ഇപ്പോഴും തുടരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നഗരസഭ ചെയര്‍മാന്‍ എം. കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു. അധ്യാപകനും പ്രഭാഷകനുമായ ഡോ. ബിജു ബാലകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. മുന്‍കാല ജനപ്രതിനിധികളെ ആദരിച്ചു. നഗരസഭ നടത്തിയ സാഹിത്യ മത്സരങ്ങളിലെ വിജയികള്‍ക്ക് സമ്മാനം നൽകി.
നഗരസഭ വൈസ് ചെയര്‍പേഴ്സൻ എം.പി. അനീഷ്മ, സ്ഥിരംസമിതി അംഗങ്ങളായ എ.എം. ഷെഫീര്‍, ഷൈലജ സുധന്‍, എ.എസ്. മനോജ്, ബിന്ദു അജിത്കുമാര്‍, എ. സായിനാഥന്‍, മുന്‍ നഗരസഭ അധ്യക്ഷരായിരുന്ന രേവതി, രതി, നഗരസഭ സെക്രട്ടറി പി.എസ്. ഷിബു എന്നിവര്‍ പങ്കെടുത്തു. സത്യഗ്രഹ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയാണ് സമ്മേളനം ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.