ജാതി അധിക്ഷേപവുമായി വാദ്യകലാകാരൻ; പ്രതിഷേധത്തെ തുടർന്ന് മാപ്പ് പറഞ്ഞു


ഗുരുവായൂര്‍: ക്ഷേത്രത്തിൽ പട്ടികജാതിക്കാരനെ വാദ്യകലാകാരനായി നിയമിച്ച അവസരത്തിൽ ജാതി അധിക്ഷേപവുമായി ക്ഷേത്രത്തിലെ അടിയന്തിര പ്രവൃത്തിക്കാരനായ കുറുംകുഴൽ കലാകാര​െൻറ സമൂഹമാധ്യമ പോസ്​റ്റ്​. പട്ടിക ജാതി വിഭാഗത്തിലെ മൂന്ന് സമുദായങ്ങളെ പേരെടുത്ത് പറഞ്ഞാണ് ഇയാൾ പോസ്​റ്റിട്ടത്. സാമുദായിക സംഘടനകളും കലാകാരന്മാരും പ്രതിഷേധവുമായി എത്തുകയും അന്തിക്കാട് പൊലീസ്​ സ്​റ്റേഷനിൽ പരാതി നൽകുകയും ചെയ്തു. കുറുംകുഴൽ കലാകാരനായ വേണുഗോപാലിനെതിരെയാണ് പരാതി. തുടർന്ന്​ പരാതിക്കാരുടെ സാന്നിധ്യത്തിൽ പൊലീസ് സ്​റ്റേഷനിൽ വച്ച് ഇയാൾ മാപ്പ് പറഞ്ഞു. എന്നാൽ മാപ്പ് പറച്ചിലിൽ പ്രശ്നം അവസാനിപ്പിക്കരുതെനും ഇയാൾക്കെതിരെ സർക്കാർ തലത്തിലും ദേവസ്വം തലത്തിലും നടപടി വേണമെന്നും ആവശ്യപ്പെട്ട് സംഘടനകൾ രംഗത്ത് വന്നിട്ടുണ്ട്.




Tags:    
News Summary - Instrumentalist with caste insults; He apologized following the protest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.