മൃ​ത​ദേ​ഹ​മ​ട​ങ്ങി​യ ആം​ബു​ല​ന്‍സു​മാ​യി ചാ​വ​ക്കാ​ട് കെ.​എ​സ്.​ഇ.​ബി ഓ​ഫി​സ് ഉ​പ​രോ​ധി​ച്ച​പ്പോ​ള്‍

മരം മുറിക്കുന്നതിനിടെ ഷോക്കേറ്റ് മരിച്ച തൊഴിലാളിയുടെ മൃതദേഹവുമായി കെ.എസ്.ഇ.ബി ഓഫിസ്​ ഉപരോധം

ഗു​രു​വാ​യൂ​ര്‍: കോ​ട്ട​പ്പ​ടി​യി​ല്‍ മ​രം മു​റി​ക്കു​ന്ന​തി​നി​ടെ തൊ​ഴി​ലാ​ളി ഷോ​ക്കേ​റ്റ് മ​രി​ച്ച സം​ഭ​വം കെ.​എ​സ്.​ഇ.​ബി​യു​ടെ അ​നാ​സ്ഥ​യാ​ണെ​ന്നാ​രോ​പി​ച്ച് ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും മൃ​ത​ദേ​ഹ​വു​മാ​യി ചാ​വ​ക്കാ​ട് കെ.​എ​സ്.​ഇ.​ബി ഓ​ഫി​സ് ഉ​പ​രോ​ധി​ച്ചു. ഒ​രു മ​ണി​ക്കൂ​റോ​ളം നീ​ണ്ട ഉ​പ​രോ​ധം അ​ധി​കൃ​ത​ര്‍ ന​ല്‍കി​യ ഉ​റ​പ്പി​നെ തു​ട​ര്‍ന്നാ​ണ് പി​ന്‍വ​ലി​ച്ച​ത്.

ചേ​മ്പാ​ല​കു​ള​ങ്ങ​ര ക്ഷേ​ത്ര​ത്തി​ന​ട​തു​ത്ത് കൊ​ഴ​ക്കി വീ​ട്ടി​ല്‍ നാ​രാ​യ​ണ​നാ​ണ് (46) ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് മ​രം മു​റി​ക്കു​ന്ന​തി​നി​ടെ ഷോ​ക്കേ​റ്റ് മ​രി​ച്ച​ത്. പോ​സ്റ്റ്‌​മോ​ര്‍ട്ട​ത്തി​ന് ശേ​ഷം വൈ​കീ​ട്ട് മൂ​ന്നി​നാ​ണ് സം​സ്‌​കാ​രം നി​ശ്ച​യി​ച്ചി​രു​ന്ന​ത്. അ​പ​ക​ട മ​ര​ണം സം​ഭ​വി​ച്ചി​ട്ടും കെ.​എ​സ്.​ഇ.​ബി അ​ധി​കൃ​ത​ര്‍ തി​രി​ഞ്ഞു​നോ​ക്കാ​ത്ത​തി​ല്‍ രോ​ഷാ​കു​ല​രാ​യ ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും ചേ​ര്‍ന്ന് മൃ​ത​ദേ​ഹ​മ​ട​ങ്ങി​യ ആം​ബു​ല​ന്‍സു​മാ​യി കെ.​എ​സ്.​ഇ.​ബി ഓ​ഫി​സി​ലെ​ത്തു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​നോ വി​ശ​ദീ​ക​ര​ണം ന​ല്‍കാ​നോ കെ.​എ​സ്.​ഇ.​ബി ഉ​ദ്യോ​ഗ​സ്ഥ​ർ ആ​രും എ​ത്തി​യി​ല്ലെ​ന്ന് നാ​രാ​യ​ണ​ന്റെ ബ​ന്ധു​ക്ക​ള്‍ പ​റ​ഞ്ഞു. മാ​നു​ഷി​ക പ​രി​ഗ​ണ​ന ഉ​ദ്യോ​ഗ​സ്ഥ​രി​ല്‍നി​ന്ന് ഉ​ണ്ടാ​യി​ല്ലെ​ന്നും അ​വ​രു​ടെ കു​റ്റ​ക​ര​മാ​യ അ​നാ​സ്ഥ​യാ​ണ് മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ​തെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു.

നേ​ര​ത്തേ അ​റി​യി​ച്ചി​രു​ന്നി​ട്ടും മ​രം മു​റി​ച്ച് പൂ​ര്‍ത്തി​യാ​കും മു​മ്പ് ലൈ​ന്‍ ഓ​ണ്‍ ചെ​യ്യു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് ആ​രോ​പ​ണം. ഇ​ല​ക്ട്രി​ക്ക​ല്‍ ഇ​ന്‍സ്‌​പെ​ക്ട​റേ​റ്റി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​ക്കാ​ര്‍ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കാ​മെ​ന്നും കു​ടും​ബ​ത്തി​ന് ധ​ന​സ​ഹാ​യം ന​ല്‍കു​ന്ന​തി​ന് ഉ​ന്ന​ത അ​ധി​കൃ​ത​ര്‍ക്ക് ക​ത്ത് ന​ല്‍കാ​മെ​ന്നും കെ.​എ​സ്.​ഇ.​ബി അ​ധി​കൃ​ത​ര്‍ ഉ​റ​പ്പ് ന​ല്‍കി​യ​തി​നെ തു​ട​ര്‍ന്നാ​ണ് ഉ​പ​രോ​ധം അ​വ​സാ​നി​പ്പി​ച്ച​ത്.

Tags:    
News Summary - KSEB office blockaded with the body of a worker who died of shock while cutting a tree

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.