ഗുരുവായൂര്‍: കുചേലന് എന്നറിയപ്പെടുന്ന സുദാമാവ് സതീര്‍ത്ഥ്യനായ ഭഗവാന് ശ്രീകൃഷ്ണനെ അവില് പൊതിയുമായി കാണാന്‍ പോയതിെൻറ സ്മരണയില്‍ ഗുരുവായൂരില്‍ കുചേലദിനം ആചരിച്ചു. കുചേല സ്മരണയില്‍ അവില് പൊതിയുമായി ആയിരങ്ങളാണ് ഗുരുവായൂരിലെത്തിയത്.
നാളികേരം, ശര്‍ക്കര, നെയ്യ്, ചുക്ക്, ജീരകം എന്നിവയില്‍ കുഴച്ച അവില് പന്തീരടി പൂജക്കും അത്താഴ പൂജക്കും നിവേദിച്ചു. ഭക്തർ കൊണ്ടുവന്ന അവില്, പഴം, ശര്‍ക്കര തുടങ്ങിയവ നിവേദിച്ച് നൽകുകയും ചെയ്തു.
വ്യാഴാഴ്ച ഉച്ചവരെ അവിൽ നിവേദ്യം ഭക്തര്‍ക്ക് ലഭിക്കും. 13 കീഴ്ശാന്തി ഇല്ലങ്ങളിലെ കീഴ്ശാന്തിക്കാർ ഒത്തുചേർന്നാണ് അവിൽനിവേദ്യം തയാറാക്കിയത്. മേല്പത്തൂർ ഓഡിറ്റോറിയത്തില്‍ കലാമണ്ഡലം നീലകണ്ഠന് നമ്പീശെൻറ സ്മരണക്കായി രാവിലെ മുതല്‍ കഥകളി ഗായകര്‍ കുചേലവൃത്തം പദങ്ങള്‍ ആലപിച്ചു. രാത്രി ഡോ. സഭാപതിയുടെ വഴിപാടായി കുചേലവൃത്തം കഥകളിയുമുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.