ക്ഷേത്രത്തിലെ പണം കൈവശപ്പെടുത്താൻ ശ്രമിച്ചതിന് എൽ.ഡി ക്ലർക്കിനെ സസ്പെൻഡ് ചെയ്തു

ഗുരുവായൂര്‍: ക്ഷേത്രത്തിലെ അഡ്വാൻസ് കൗണ്ടറിലെ പണം കൈവശപ്പെടുത്താൻ ശ്രമിച്ചതിന് എൽ.ഡി ക്ലർക്കിനെ സസ്പെൻഡ് ചെയ്തു. കൗണ്ടറിൽ സൂക്ഷിച്ചുവെന്ന് പറഞ്ഞ 33,522 രൂപ അനധികൃതമായി കൈവശപ്പെടുത്താൻ ശ്രമിച്ചതിനാണ് ക്ലർക്ക് പി. വിഷ്ണുദാസിനെ അന്വേഷണ വിധേയമായി ദേവസ്വം അഡ്മിനിസ്ട്രേറ്റർ സസ്‌പെൻഡ് ചെയ്തത്.

കൗണ്ടറിൽ സൂക്ഷിച്ചെന്ന് പറഞ്ഞ പണം പിന്നീട് താൻ ധരിച്ചിരുന്ന ഷാളിൽ നിന്ന് വീട്ടിൽ വച്ച് കണ്ടെത്തിയെന്നാണ് വിഷ്ണുദാസ്​ വിശദീകരണം നൽകിയിരുന്നത്. ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്ററുടെ റിപ്പോർട്ടിനെ തുടർന്നാണ് നടപടി.

Tags:    
News Summary - LD clerk suspended for trying to seize money from temple

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.