ഗുരുവായൂര്‍: ക്ഷേത്രോത്സവ തിമിര്പ്പിലമര്ന്നിരിക്കുന്ന ക്ഷേത്ര നഗരിയില്‍ വോട്ടുത്സവത്തിന്റെ ആരവങ്ങളുമായി എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വി.എസ്. സുനില്‍കുമാറെത്തി. കിഴക്കെനടയില്‍ വാദ്യ മേളങ്ങളോടെയാണ് സ്ഥാനാര്‍ഥിയെ പ്രവര്‍ത്തകര്‍ വരവേറ്റത്.
നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമൊപ്പം ക്ഷേത്ര പരിസരത്തെത്തിയ സുനില്‍കുമാര്‍ ഉത്സവകഞ്ഞി കുടിക്കുകയും ചെയ്തു. ദേവസ്വം എംപ്ലോയീസ് അസോസിയേഷന് ഭാരവാഹിയായ കെ. രമേശന് പൊന്നാട അണിയിച്ചു. കേരള വര്‍മയില്‍ സുനില്‍കുമാറിന്റെ അധ്യാപകന് കൂടിയായിരുന്ന ദേവസ്വം ചെയര്മാന് ഡോ. വി.കെ. വിജയന് തന്റെ വിദ്യാര്ഥിക്കരികിലെത്തി വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞു.
ദേവസ്വം ഭരണസമിതി അംഗം സി. മനോജ്, അഡ്മിനിസ്ട്രേറ്റര്‍ കെ.പി. വിനയൻ എന്നിവർ ചെയര്‍മാനൊപ്പം ഉണ്ടായിരുന്നു. മുന്‍ എം.പിയും ദേവസ്വം ഭരണസമിതി അംഗവുമായ ചെങ്ങറ സുരേന്ദ്രന്, മുന്‍ എം.എല്‍.എമാരായ കെ.വി. അബ്ദുള്‍ ഖാദര്‍, പി.ടി. കുഞ്ഞുമുഹമ്മദ്, ഗീത ഗോപി, സി.പി.എം ജില്ല കമ്മിറ്റി അംഗം സി. സുമേഷ്, ഏരിയ സെക്രട്ടറി ടി.ടി. ശിവദാസന്‍, ലോക്കല്‍ സെക്രട്ടറി കെ.ആര്. സൂരജ്, സി.പി.ഐ മണ്ഡലം സെക്രട്ടറി പി. മുഹമ്മദ് ബഷീര്‍, നഗരസഭ വൈസ് ചെയര്പേഴ്സന് അനീഷ്മ ഷനോജ്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് എ.എം. ഷെഫീര്‍, എന്നിവര്‍ സ്ഥാനാര്‍ഥിക്കൊപ്പം ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.