ഗുരുവായൂര്‍: ഗുരുവായൂർ ക്ഷേത്ര മേല്‍ശാന്തിയായി വടക്കാഞ്ചേരി പനങ്ങാട്ടുകര പള്ളിശ്ശേരി മനയിലെ മധുസൂദനന് നമ്പൂതിരിയെ (53) തെരഞ്ഞെടുത്തു. രണ്ടാം തവണയാണ് ഇദ്ദേഹം ഗുരുവായൂരില്‍ മേല്‍ശാന്തിയാവുന്നത്. പിതാവ് സുബ്രഹ്മണ്യന് നമ്പൂതിരി, മുണ്ടയൂര്‍ ശ്രീധരന് നമ്പൂതിരി എന്നിവരില്‍ നിന്നാണ് പൂജാവിധികള്‍ പഠിച്ചത്.
നിലവില്‍ നെല്ലുവായ് ധന്വന്തരി ക്ഷേത്രത്തിലെ മേല്‍ശാന്തിയാണ്. 20 വര്‍ഷമായി കൊച്ചിന് ദേവസ്വം ബോര്‍ഡില്‍ സേവനമനുഷ്ഠിക്കുന്നു. ചോറ്റാനിക്കര, പനങ്ങാട്ടുകര ക്ഷേത്രങ്ങളില്‍ മേല്‍ശാന്തിയായിരുന്നു. ഭാര്യ: ളായിക്കോട്ട് മനയില്‍ നിഷ. മക്കള്‍: ശ്രാവണ്‍ (ഫെഡറല്‍ ബാങ്ക്, ആലുവ), ഉണ്ണിക്കൃഷ്ണന്. ഏപ്രില്‍ ഒന്നു മുതല്‍ ആറുമാസമാണ് പുതിയ മേല്‍ശാന്തിയുടെ കാലാവധി. മാര്‍ച്ച് 31ന് രാത്രി ചുമതലയേല്‍ക്കും. അതിന് മുമ്പ് 12 ദിവസം ക്ഷേത്രത്തില്‍ ഭജനമിരിക്കും. ഇത്തവണ 56 പേരാണ് മേല്‍ശാന്തി സ്ഥാനത്തേക്ക് അപേക്ഷിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.