ഗുരുവായൂർ: 17ന് പ്രധാനമന്ത്രി മോദി ദർശനത്തിനെത്തുമ്പോൾ ക്ഷേത്രത്തിനകത്തും കർശന നിയന്ത്രണങ്ങൾ. ഡ്യൂട്ടിയിലുള്ള അവശ്യം വേണ്ട ജീവനക്കാർ, ചുമതലകളുള്ള പാരമ്പര്യ പ്രവൃത്തിക്കാർ എന്നിവർക്ക് മാത്രമാണ് ക്ഷേത്രത്തിനകത്തേക്ക് പ്രവേശനം. ഇവരുടെ പട്ടിക തയാറാക്കി ആർ.ടി.പി.സി.ആർ പരിശോധന നടത്തി. വിവിധ ഭാഗങ്ങളിൽ നിന്നുള്ള പൊലീസ് ഗുരുവായൂരിലെത്താൻ തുടങ്ങിയതോടെ പാർക്കിങ് ഗ്രൗണ്ടുകളിൽ പൊലീസ് വാഹനങ്ങൾ നിറഞ്ഞു.
ഇന്നർ റിങ് റോഡിൽ തിങ്കളാഴ്ച വൈകീട്ട് ഗതാഗത ക്രമീകരണം ഉണ്ടായിരുന്നു. പരിശോധനകൾക്കായി ഡോഗ് സ്ക്വാഡിലെ കൂടുതൽ നായ്ക്കളെ ഗുരുവായൂരിലെത്തിച്ചിട്ടുണ്ട്. 4000 പൊലീസുകാരെയാണ് സുരക്ഷ ചുമതലകൾക്കായി നിയോഗിക്കുന്നത്. 7.20 ന് ശ്രീകൃഷ്ണ കോളജിലെ ഹെലിപാഡിൽ ഇറങ്ങുന്ന പ്രധാനമന്ത്രി 7.30 ന് ശ്രീവത്സം ഗെസ്റ്റ് ഹൗസിൽ എത്തും. 7.45 ന് ക്ഷേത്ര ദർശനം. ദർശനത്തിന് ശേഷം ശ്രീവത്സത്തിലേക്ക് മടങ്ങും.
8.45 ന് സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ ക്ഷേത്രനടയിലെ കല്യാണ മണ്ഡപത്തിലെത്തും. തുടർന്ന് ശ്രീകൃഷ്ണ കോളജ് ഗ്രൗണ്ടിലെ ഹെലിപാഡിലെത്തി തൃപ്രയാർ ക്ഷേത്രത്തിലേക്ക് പറക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.