ഗുരുവായൂർ: തെരുവുകളിൽ സൗജന്യ ഭക്ഷണം നൽകുന്നവർ പാലിക്കേണ്ട മുൻകരുതലുകൾ നിർദേശിച്ച് നഗരസഭ. ഭക്ഷണ അവശിഷ്ടങ്ങളും പൊതിയുന്ന കടലാസുകളും കൂടുകളും പലയിടത്തും കൂടിക്കിടക്കുന്നത് പതിവായതോടെയാണ് നഗരസഭ ഇടപെട്ടത്.
ഭക്ഷണം വിതരണം ചെയ്യുന്ന സംഘടനകളുടെ യോഗം വിളിച്ച് നഗരസഭ വേണ്ട നിർദേശങ്ങൾ നൽകി. വീണ്ടും ഉപയോഗിക്കാവുന്ന പാത്രങ്ങളിൽ മാത്രം ഭക്ഷണം വിളമ്പി നൽകണം. പൊതിഞ്ഞ് നൽകുന്ന രീതി ഒഴിവാക്കണം. നൽകുന്ന ഭക്ഷണം ഗുണനിലവാരമുള്ളതാണെന്ന് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ഭക്ഷണം നൽകുന്ന വ്യക്തികളും സംഘടനകളും നഗരസഭയിൽ റിപ്പോർട്ട് ചെയ്യണം. വൈസ് ചെയർപേഴ്സൻ അനീഷ്മ ഷനോജ് അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ എ.എം. ഷഫീർ, എ. സായിനാഥൻ, സെക്രട്ടറി എച്ച്. അഭിലാഷ് കുമാർ, ക്ലീൻ സിറ്റി മാനേജർ കെ.എസ് ലക്ഷ്മണൻ, സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ സി. റഫീക്, ഹെൽത്ത് ഇൻസ്പെക്ടർ എ. നിസാർ എന്നിവർ സംസാരിച്ചു.
സുമനസ്സുകൾ നൽകുന്ന പൊതിച്ചോറ് കഴിച്ചതിനുശേഷം പേപ്പറും കവറുകളും റോഡിലും പൊതു ഇടങ്ങളിലും ഉപേക്ഷിക്കുന്നതിനാൽ 24 മണിക്കൂറും സ്വീപ്പിങ് നടത്തുന്നതായിട്ട് പോലും ഗുരുവായൂരിന്റെ തെരുവോരങ്ങളിൽ പലയിടങ്ങളിലും മാലിന്യം ചിതറിക്കിടക്കുന്ന സാഹചര്യമാണുള്ളത്. ഈ അവസ്ഥ ഇല്ലാതാക്കുന്നതിന് ചെയ്യേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.