ഗുരുവായൂർ: കാപ്പ നിയമപ്രകാരം നാടുകടത്തിയ ആൾ ഗുരുവായൂരിലെ ലോഡ്ജിൽ തങ്ങുന്നതറിഞ്ഞ് എത്തിയപ്പോൾ പൊലീസ് കണ്ടത് വിവിധയിനങ്ങളിലുള്ള മയക്കുമരുന്നുകളുമായി സുഹൃത്തിനൊപ്പം കഴിയുന്ന പ്രതിയെ. ചാവക്കാട് വഞ്ചിക്കടവ് മേത്തി ഷെജീർ (31) ഗുരുവായൂരിലെ ഫ്ലാറ്റിൽ ഉണ്ടെന്നറിഞ്ഞാണ് ചാവക്കാട് പൊലീസ് എത്തിയത്.
തിരുവത്ര കേരന്റകത്ത് നബീലും (33) പ്രതിക്കൊപ്പം ഉണ്ടായിരുന്നു. ഇവരുടെ കൈയിൽ നിന്ന് 2.78 ഗ്രാം എം.ഡി.എം.എ, 2.47 ഗ്രാം ഹാഷിഷ് ഓയിൽ, 1.85 ഗ്രാം കഞ്ചാവ് എന്നിവ കണ്ടെടുത്തു. ചാവക്കാട് എസ്.എച്ച്.ഒ വിപിൻ വേണുഗോപാൽ, ഗുരുവായൂർ ടെമ്പിൾ എസ്.ഐമാരായ ഐ.എസ്. ബാലചന്ദ്രൻ, കെ. ഗിരി.
സി. ജിജോ ജോൺ, എ.എസ്.ഐമാരായ പി.എസ്. സാബു, വി.എം ശ്രീജിത്ത്, എസ്.സി.പി.ഒ ബാസ്റ്റിൻ സിങ്ങ്, സി.പി.ഒ സി.എസ്. സജീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. ഒന്നാംപ്രതി ഷജീറിനെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 18 കേസുകൾ ഉണ്ടെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.