ഗുരുവായൂര്‍: എൻ.സി.പി ജില്ല പ്രസിഡൻറിനെ മാറ്റിയ സംസ്ഥാന അധ്യക്ഷന്‍ പി.സി. ചാക്കോയുടെ രീതിയെ വിമര്‍ശിച്ചതിന് ഗുരുവായൂര്‍ ബ്ലോക്ക് കമ്മിറ്റി പിരിച്ചുവിട്ടതിന് പിന്നാലെ ഭിന്നത സംബന്ധിച്ച വാര്‍ത്ത പാര്‍ട്ടിയുടെ സമൂഹമാധ്യമ ഗ്രൂപ്പുകളില്‍ പങ്കുവെച്ച ജില്ല സെക്രട്ടറിയെ സസ്പെന്‍ഡ് ചെയ്തു. ജില്ല സെക്രട്ടറി എ.എല്‍. ജേക്കബിനെയാണ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ആര്. രാജന് സസ്പെന്‍ഡ് ചെയ്തത്. സംസ്ഥാന പ്രസിഡൻറിനെ അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തില്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ടു എന്നതിെൻറ പേരിലാണ് നടപടി.
എന്‍.സി.പിയിലെ ഭിന്നത സംബന്ധിച്ച് 'മാധ്യമം' പ്രസിദ്ധീകരിച്ച വാര്‍ത്തയാണ് ജേക്കബ് പങ്കുവെച്ചത്. സംഘടന തെരഞ്ഞെടുപ്പിലൂടെ പദവിയിലെത്തിയ ജില്ല പ്രസിഡൻറ് ടി.കെ. ഉണ്ണികൃഷ്ണനെ മാറ്റി കോണ്‍ഗ്രസില്‍നിന്ന് ഈയിടെ എത്തിയ സി.ഐ. സെബാസ്റ്റ്യനെ പ്രസിഡൻറാക്കിയതില് ഗുരുവായൂര്‍ ബ്ലോക്ക് യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഉദ്ഘാടകനായെത്തിയ സെബാസ്റ്റ്യന്‍ യോഗത്തില്‍നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു. അന്നുതന്നെ ഗുരുവായൂര്‍ ബ്ലോക്ക് കമ്മിറ്റി അച്ചടക്ക ലംഘനത്തിെൻറ പേരില്‍ പിരിച്ചുവിട്ടു. ഇത് സംബന്ധിച്ച 'മാധ്യമം' വാര്‍ത്തയാണ് ജേക്കബ് പാര്‍ട്ടി അംഗങ്ങളുടെ ഗ്രൂപ്പില്‍ പങ്കുവെച്ചത്.
നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടിയിലെത്തി സംസ്ഥാന പ്രസിഡൻറായ പി.സി. ചാക്കോ വര്‍ഷങ്ങളായി എന്‍.സി.പിക്കായി വിയര്‍പ്പൊഴുക്കിയവരെ ഒതുക്കുന്നുവെന്നാണ് പാരമ്പര്യവാദികളുടെ ആരോപണം. സി.ഐ. സെബാസ്റ്റ്യനെ ജില്ല പ്രസിഡൻറായി നാമനിര്‍ദേശം ചെയ്തതും ഇതിെൻറ ഭാഗമാണെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. ചാക്കോയും ഒപ്പമെത്തിയവരും പാര്‍ട്ടിയെ വിഴുങ്ങുന്നതിനെതിരെ ശക്തമായി പ്രതികരിക്കാനാണ് പാരമ്പര്യവാദികളുടെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.