ഗുരുവായൂര്‍: ചക്ര കസേരയില്‍ കഴിയുന്ന ഖദീജയെ ബൂത്തിലെത്തിക്കാന്‍ വാഹനങ്ങളൊന്നും ലഭിച്ചില്ല. എന്നാല്‍ വോട്ട് ചെയ്യണമെന്ന ഉമ്മയുടെ ആഗ്രഹം നിറവേറ്റാന്‍ ചക്ര കസേര ഒരു കിലോമീറ്ററോളം റോഡിലൂടെ തള്ളി മകന് ഉമ്മയെ ബൂത്തിലെത്തിച്ചു. ഗുരുവായൂര്‍ നഗരസഭ 31ാം വാര്‍ഡിലെ വോട്ടര്‍ പണിക്കവീട്ടില്‍ ഖദീജയെയാണ് മകന് ഫിത ഹുസൈന് ചക്രകസേരയില്‍ എല്‍.എഫ്. കോളജിലെ ബൂത്തിലെത്തിച്ചത്.
താനപറമ്പില്‍ കോവിലിന് സമീപമുള്ള തട്ടാന്കുളത്തിനടുത്താണ് ഇവരുടെ കുടുംബം താമസിക്കുന്നത്. വീട്ടിലേക്കെത്താന്‍ ചെറിയ ഇടവഴി മാത്രമേയുള്ളൂ. അതിലൂടെ വരാന്‍ വാഹനങ്ങളെല്ലാം മടിച്ചതോടെയാണ് മകന് ഉമ്മയുടെ ആഗ്രഹം നിറവേറ്റാന്‍ ചക്ര കസേര തള്ളി ബൂത്തിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.