മാ​മാ​ബ​സാ​റി​ലെ വാ​ട്ട​ര്‍ എ.​ടി.​എം ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ന്‍ എം. ​കൃ​ഷ്ണ​ദാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

മാ​മ​ാബ​സാ​റി​ൽ കി​ട്ടും, ഒ​രു രൂ​പ​ക്ക് ഒ​രു ലി​റ്റ​ര്‍ കു​ടി​വെ​ള്ളം

ഗു​രു​വാ​യൂ​ര്‍: ന​ഗ​ര​കേ​ന്ദ്ര​ത്തി​ന് പു​റ​ത്ത് ന​ഗ​ര​സ​ഭ സ്ഥാ​പി​ച്ച ആ​ദ്യ വാ​ട്ട​ര്‍ എ.​ടി.​എം ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ന്‍ എം. ​കൃ​ഷ്ണ​ദാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി​യി​ല്‍ ആ​റ് ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് എ.​ടി.​എം സ്ഥാ​പി​ച്ച​ത്. ഒ​രു രൂ​പ​യ്ക്ക് ഒ​രു ലി​റ്റ​ര്‍ ത​ണു​ത്ത വെ​ള്ള​വും അ​ഞ്ച് രൂ​പ​ക്ക് അ​ഞ്ച് ലി​റ്റ​ര്‍ വെ​ള്ള​വും ല​ഭി​ക്കും. റി​വേ​ഴ്‌​സ് ഓ​സ്‌​മോ​സി​സ്, യു.​വി ലൈ​റ്റ് എ​ന്നീ പ്ര​ക്രി​യ​ക​ളി​ലൂ​ടെ അ​ണു​വി​മു​ക്ത​മാ​ക്കി​യ ശേ​ഷ​മാ​ണ് കു​ടി​വെ​ള​ളം ല​ഭ്യ​മാ​ക്കു​ന്ന​ത്. 5000 ലി​റ്റ​റാ​ണ് സം​ഭ​ര​ണ​ശേ​ഷി. സ​ര്‍ക്കാ​ര്‍ അം​ഗീ​കൃ​ത ഏ​ജ​ന്‍സി​യാ​യ കേ​ര​ള അ​ഗ്രോ ഇ​ന്‍ഡ​സ്ട്രീ​സ് കോ​ർ​പ​റേ​ഷ​ന്‍ ലി​മി​റ്റ​ഡ് ആ​ണ് നി​ർ​മാ​ണം നി​ര്‍വ​ഹി​ച്ച​ത്.

വൈ​സ് ചെ​യ​ര്‍പേ​ഴ്‌​സ​ൻ അ​നീ​ഷ്മ ഷ​നോ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​രാ​യ എ.​എം. ഷെ​ഫീ​ര്‍, ഷൈ​ല​ജ സു​ധ​ന്‍, ബി​ന്ദു അ​ജി​ത്കു​മാ​ര്‍, എ. ​സാ​യി​നാ​ഥ​ന്‍, കൗ​ണ്‍സി​ല​ര്‍ കെ.​പി. ഉ​ദ​യ​ന്‍, മു​ന്‍ ന​ഗ​ര​സ​ഭ ചെ​യ​ര്‍മാ​ന്‍ പി.​എ​സ്. ജ​യ​ന്‍, ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി ബീ​ന എ​സ്. കു​മാ​ര്‍, വാ​ര്‍ഡ് ത​ല വി​ക​സ​ന സ​മി​തി ക​ണ്‍വീ​ന​ര്‍ കെ.​എ. ച​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

Tags:    
News Summary - One liter of water per rupee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.