ഗുരുവായൂർ: അടുത്ത തലമുറക്ക് തണലും തണുപ്പും പകരാൻ വെയിലേറ്റവർക്ക് ജീവിത സായാഹ്നത്തിൽ ഒത്തുചേരാൻ ഇടമൊരുക്കി ഗുരുവായൂർ നഗരസഭ. തൊഴിയൂർ സുനേന-പനാമ റോഡിൽ മണ്ണാംകുളത്താണ് വയോപാർക്ക് ഒരുക്കിയിരിക്കുന്നത്. പാർക്കിന്റെ ഉദ്ഘാടനം ശനിയാഴ്ച വൈകീട്ട് ആറിന് മന്ത്രി എം.ബി. രാജേഷ് നിർവഹിക്കും.
കേന്ദ്രമന്ത്രി സുരേഷ് ഗോപി മുഖ്യാതിഥിയാകും. എൻ.കെ. അക്ബർ എം.എൽ.എ അധ്യക്ഷത വഹിക്കും. കുട്ടാടൻ പാടത്തോട് ചേർന്നാണ് വയോജനങ്ങൾക്ക് ഒത്തുചേരാനും വിശ്രമിക്കാനും ഇടം ഒരുക്കിയിട്ടുള്ളതെന്ന് ചെയർമാൻ എം. കൃഷ്ണദാസ് അറിയിച്ചു. നടപ്പാത, തെരുവ് വിളക്കുകൾ, കൈവരി, സ്റ്റീൽ ബഞ്ചുകൾ എന്നിവ ഒരുക്കിയിട്ടുണ്ട്. ഇതിനായി അമൃത് പദ്ധതിയിൽ നിന്ന് 38 ലക്ഷവും നഗരസഭ ഫണ്ടിൽ നിന്ന് ആറ് ലക്ഷവും ചെലവിട്ടു. മുഖ്യമന്ത്രിയുടെ പ്രദേശിക റോഡ് വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 48 ലക്ഷം രൂപ ചെലവിൽ റോഡ് നവീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.