ഗുരുവായൂർ : നഗരസഭ ഓഫിസ് മന്ദിരത്തിനുമുന്നിൽ വർഷങ്ങളായി നിന്നിരുന്ന മരങ്ങൾ മുറിച്ചതിൽ പ്രതിപക്ഷ നേതാവ് കെ.പി. ഉദയൻ പ്രതിഷേധിച്ചു. കാരണമില്ലാതെ പത്തോളം മരങ്ങൾ മുറിച്ചുമാറ്റിയത് ചെയർമാനും മരംമുറിക്ക് നേതൃത്വം നൽകിയ ഉദ്യോഗസ്ഥരും ജനങ്ങളോട് വിശദീകരിക്കണമെന്നും ആവശ്യപ്പെട്ടു.
എന്നാൽ, നഗരസഭ വളപ്പിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങളിൽ ശിഖരങ്ങൾ വീണ് അപകടം സംഭവിക്കാൻ തുടങ്ങിയതിനാലാണ് മരങ്ങൾ മുറിച്ചതെന്ന് ചെയർമാൻ എം. കൃഷ്ണദാസ് വിശദീകരിച്ചു. 30 വർഷം മുമ്പ് നട്ട അലങ്കാര മരങ്ങളാണിവ. മരങ്ങൾ പൂർണമായി നശിപ്പിക്കാതെ ഇനിയും വളരുന്ന രീതിയിലാണ് മുറിച്ചിരിക്കുന്നതെന്നും ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.