രമേഷി​െൻറ ആത്മഹത്യ;പണം പലിശക്ക് കൊടുത്തവരുടെ വീടുകളിൽ പരിശോധന


ഗുരുവായൂർ: കോട്ടപ്പടി പരിയാരത്ത് രമേഷി​െൻറ ആത്മഹത്യയുമായി ബന്ധപ്പെട്ട് പണം പലിശക്ക് കൊടുത്തവരുടെ വീടുകളിൽ പൊലീസ് പരിശോധന നടത്തി. ഈ മാസം 12നാണ് രമേഷ് (52) ആത്മഹത്യ ചെയ്തത്.

5000 രൂപ വായ്പയെടുത്തതി​െൻറ പേരില്‍ ബ്ലേഡ് മാഫിയയില്‍നിന്നുണ്ടായ ഭീഷണി മൂലമാണ്​ രമേഷ് ആത്മഹത്യ ചെയ്തതെന്ന് കാണിച്ച് ഭാര്യ കവിത പൊലീസിൽ പരാതി നൽകിയിരുന്നു. ത​െൻറ വ്യാജ മൊഴി പൊലീസ് രേഖപ്പെടുത്തിയെന്ന് കാണിച്ച് കവിതയുടെ സഹോദരൻ കനകേഷും ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക്​ പരാതി നൽകി. എ.സി.പി കെ.ജി. സുരേഷ് രമേഷി​െൻറ വീട്ടിലെത്തി ഭാര്യ കവിത, ബന്ധുക്കൾ എന്നിവരിൽ നിന്ന് മൊഴി രേഖപ്പെടുത്തി.

ഒരു സ്ത്രീ ഉൾപ്പെടെ രണ്ട് പേർക്കെതിരെ മണി ലെൻഡിങ് നിയമപ്രകാരം കേസ് എടുത്തിട്ടുണ്ട്. ഇവരുടെ വീടുകളിലാണ് പരിശോധന നടത്തിയത്.






Tags:    
News Summary - Ramesh's suicide; Homes raided by moneylenders

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.