ഗുരുവായൂര്‍: ചൊവ്വല്ലൂര്‍ പാരിസ് റോഡിന് സമീപം എസ്.ഡി.പി.ഐ മണലൂര്‍ മണ്ഡലം വൈസ് പ്രസിഡന്റ് ഉമര്‍ മുഖ്താറിന്റെ വീടിന് മുന്നിലെ ഷെഡിന് തീയിട്ടു. ഞായറാഴ്ച രാത്രി ഒന്നോടെയാണ് സംഭവം. തീ കണ്ട് ഉമര്‍ മുഖ്താര്‍ ഉണര്‍ന്ന് പൈപ്പില്‍നിന്ന് വെള്ളം ചീറ്റിച്ച് കെടുത്തുകയായിരുന്നു.
പണിക്ക് വേണ്ടി കൊണ്ടുവന്ന മരങ്ങളും രണ്ട് ബൈക്കുകളും വീടിന് മുന്നിലുണ്ടായിരുന്നു. അപായപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് സാമൂഹിക വിരുദ്ധര്‍ തീയിട്ടതെന്നും പെട്ടെന്ന് ഉണര്‍ന്ന് തീകെടുത്താനായതിനാലാണ് അപകടം ഒഴിവായതെന്നും ഉമര്‍ മുഖ്താര്‍ പറഞ്ഞു.
ഗുരുവായൂര്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഡോഗ് സ്ക്വാഡും ഫോറന്‍സിക് വിദഗ്ധരും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.