സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് പ്രധാനമന്ത്രി എത്തിയേക്കും

ഗുരുവായൂർ: നടനും മുന്‍ രാജ്യസഭാംഗവുമായ ബി.ജെ.പി നേതാവ് സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുവായൂരിൽ എത്തിയേക്കും. ജനുവരി 17നാണ് വിവാഹ ചടങ്ങ്. തൃശൂർ സിറ്റി പൊലീസ്​ കമീഷണർ അങ്കിത് അശോകന്‍റെ നേതൃത്വത്തിൽ പൊലീസ് സംഘം സുരക്ഷാക്രമീകരണങ്ങള്‍ വിലയിരുത്തി.

കല്യാണ മണ്ഡപങ്ങളും പരിശോധിച്ചു. സുരേഷ് ഗോപി, ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ.പി. വിനയൻ എന്നിവരും ഉണ്ടായിരുന്നു. ശ്രീകൃഷ്ണ കോളജ് ഗ്രൗണ്ടിലെ ഹെലിപാഡും പരിശോധിച്ചു.

സുരക്ഷ സംബന്ധിച്ച വിശദമായ റിപ്പോർട്ട് കേന്ദ്രത്തിന്​ കൈമാറും. ഉപരാഷ്ട്രപതിയും ചടങ്ങിൽ പങ്കെടുക്കുമെന്ന് സംസാരമുണ്ട്. നേരത്തെ സുരേഷ് ഗോപിയും കുടുംബവും പ്രധാനമന്ത്രിയെ നേരില്‍ കണ്ട് വിവാഹ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നു.

Tags:    
News Summary - Suresh Gopi's daughter wedding Prime Minister may arrive

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.