ദേ​വ​സ്വം ഭ​ര​ണ​സ​മി​തി​യി​ലെ ഭി​ന്ന​ത; താ​ക്കീ​തു​മാ​യി സി.​പി.​എം ജി​ല്ല നേ​തൃ​ത്വം

ഗു​രു​വാ​യൂ​ർ: ദേ​വ​സ്വം ഭ​ര​ണ​സ​മി​തി​യി​ൽ സി.​പി.​എം പ്ര​തി​നി​ധി​യ​ട​ക്ക​മു​ള്ള ഒ​രു​വി​ഭാ​ഗം ന​ട​ത്തി​വ​രു​ന്ന പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കും ബ​ഹി​ഷ്ക​ര​ണ​ങ്ങ​ൾ​ക്കു​മെ​തി​രെ സി.​പി.​എം ജി​ല്ല നേ​തൃ​ത്വ​ത്തി‍െൻറ താ​ക്കീ​ത്. ഗു​രു​വാ​യൂ​ർ ലോ​ക്ക​ൽ സ​മ്മേ​ള​ന​ത്തി​ലാ​ണ് ജി​ല്ല സെ​ക്ര​ട്ട​റി എം.​എം. വ​ർ​ഗീ​സ് ഭ​ര​ണ​സ​മി​തി​യി​ലെ വി​ഭാ​ഗീ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കെ​തി​രെ ആ​ഞ്ഞ​ടി​ച്ച​ത്. പാ​ർ​ട്ടി​യു​ടെ സം​സ്ഥാ​ന നേ​തൃ​ത്വം അ​ട​ക്കം ഇ​ട​പെ​ട്ട് ഉ​ണ്ടാ​ക്കി​യ ധാ​ര​ണ​ക​ൾ ലം​ഘി​ക്ക​രു​തെ​ന്ന് അ​ദ്ദേ​ഹം മു​ന്ന​റി​യി​പ്പ് ന​ൽ​കി. ദേ​വ​സ്വം ചെ​യ​ർ​മാ​ൻ കെ.​ബി. മോ​ഹ​ൻ​ദാ​സി​നെ ഒ​റ്റ​പ്പെ​ടു​ത്തു​ന്ന വി​ധ​ത്തി​ലു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​നു​വ​ദി​ക്കി​ല്ല.

ചെ​യ​ർ​മാ​നെ കെ​ട്ടി​യി​റ​ക്കി​യ​ത​ല്ലെ​ന്നും അ​ദ്ദേ​ഹം പാ​ർ​ട്ടി​യു​ടെ ഭാ​ഗ​മാ​ണെ​ന്നും വി​ഭാ​ഗീ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​വ​ർ ഓ​ർ​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശി​ച്ചു.

പോ​ളി​റ്റ് ബ്യൂ​റോ അം​ഗ​മാ​യ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ​ങ്കെ​ടു​ക്കു​ന്ന ഗു​രു​വാ​യൂ​ർ സ​ത്യ​ഗ്ര​ഹ സ്മാ​ര​ക ന​വ​തി ആ​ഘോ​ഷം ദേ​വ​സ്വം സം​ഘ​ടി​പ്പി​ക്കാ​നി​രി​ക്കു​ക​യാ​ണ്. ഇ​േ​ത​ച്ചൊ​ല്ലി വി​വാ​ദ​ങ്ങ​ൾ സൃ​ഷ്​​ടി​ക്കാ​ൻ ശ്ര​മി​ക്ക​രു​തെ​ന്നും ജി​ല്ല സെ​ക്ര​ട്ട​റി മു​ന്ന​റി​യി​പ്പ് ന​ൽ​കി. ദേ​വ​സ്വം ഭ​ര​ണ​സ​മി​തി​യി​ലെ ഭി​ന്ന​ത പാ​ർ​ട്ടി​ക്ക് നാ​ണ​ക്കേ​ടു​ണ്ടാ​ക്കു​ന്ന​താ​യി സ​മ്മേ​ള​ന​ത്തി​ൽ വി​മ​ർ​ശ​നം ഉ​യ​ർ​ന്ന​പ്പോ​ഴാ​യി​രു​ന്നു ജി​ല്ല സെ​ക്ര​ട്ട​റി​യു​ടെ മ​റു​പ​ടി.

സ​ത്യ​ഗ്ര​ഹ ന​വ​തി ആ​ഘോ​ഷ ക​മ്മി​റ്റി​യു​ടെ ചെ​യ​ർ​മാ​ൻ സ്ഥാ​ന​ത്തേ​ക്ക് കെ.​ബി. മോ​ഹ​ൻ​ദാ​സി‍െൻറ പേ​ര് ഭ​ര​ണ​സ​മി​തി​യി​ൽ നി​ർ​ദേ​ശി​ച്ച​പ്പോ​ൾ ഒ​രു​വി​ഭാ​ഗം അം​ഗ​ങ്ങ​ൾ എ​തി​ർ​ത്തി​രു​ന്നു. അ​ഞ്ച് അം​ഗ​ങ്ങ​ൾ ഒ​റ്റ​ക്കെ​ട്ടാ​യി നി​ൽ​ക്കു​ന്ന​തി​നാ​ൽ തീ​രു​മാ​ന​ങ്ങ​ളെ​ടു​ക്കാ​നു​ള്ള ഭൂ​രി​പ​ക്ഷം ചെ​യ​ർ​മാ​ന് പ​ല​പ്പോ​ഴും ഇ​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്. ഇ​ക്കാ​ര്യ​ങ്ങ​ളാ​ണ് ലോ​ക്ക​ൽ സ​മ്മേ​ള​ന​ത്തി​ൽ ച​ർ​ച്ച​യാ​യ​ത്. ചി​ല ബ​ഹു​ജ​ന സം​ഘ​ട​ന​ക​ൾ​ക്ക് സ​മ്മേ​ള​ന​ത്തി​ൽ ല​ഭി​ക്കു​ന്ന അ​മി​ത പ്രാ​ധാ​ന്യ​വും വി​മ​ർ​ശി​ക്ക​പ്പെ​ട്ടു.

ദേ​വ​സ്വം ഭ​ര​ണ സ​മി​തി​യി​ലെ ജീ​വ​ന​ക്കാ​രു​ടെ പ്ര​തി​നി​ധി​യാ​യ എ.​വി. പ്ര​ശാ​ന്തി​നെ ലോ​ക്ക​ൽ ക​മ്മി​റ്റി​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ത്തി​ട്ടു​ണ്ട്. ലോ​ക്ക​ൽ സെ​ക്ര​ട്ട​റി​യാ​യി കെ.​ആ​ർ. സൂ​ര​ജ് തു​ട​രും.

Tags:    
News Summary - CPM local committy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.