ഗുരുവായൂർ: ഗുരുവായൂരിൽ മോഷണം വർധിക്കുന്നു. പകൽ സമയത്ത് പോലും മോഷണങ്ങൾ നടക്കുന്നതായി പരാതിയുണ്ട്. ആർത്താറ്റ് സ്വദേശി കണ്ടമ്പുള്ളി അനൂപിന്റെ ബുള്ളറ്റ് മോട്ടോർസൈക്കിൾ സബ് സ്റ്റേഷനടുത്ത ശ്രീകൃഷ്ണ എൻക്ലേവിൽ നിന്ന് മോഷണം പോയി.
അപ്സര ജങ്ഷനടുത്ത കൈത്തറി തുണിക്കടയിൽ വ്യാഴാഴ്ച രാവിലെ മോഷണം നടന്നു. കടയിലുള്ളവർ ചായ കുടിക്കാൻ പുറത്തിറങ്ങിയ സമയത്ത് ഒരാൾ കയറി കാഷ് കൗണ്ടറിൽ നിന്ന് പണമെടുത്ത് പോകുന്ന സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.
റെയിൽവേ സ്റ്റേഷനിൽ ആഭരണങ്ങൾ പിടിച്ചുപറിച്ച സംഭവത്തിൽ പ്രതികളെ പിടികൂടാനായിട്ടില്ല. റെയിൽവേ സ്റ്റേഷനിൽ ഇപ്പോഴും മോഷണ ശ്രമങ്ങൾ അരങ്ങേറുന്നുണ്ട്. ചെറിയ മോഷണങ്ങളിൽ പലരും പരാതി നൽകാറില്ല. ശബരിമല സീസൺ തുടങ്ങാനിരിക്കെ പൊലീസ് സംവിധാനം കാര്യക്ഷമമാക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.